KERALA

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് ഇന്ന് ട്രാക്കിലേക്ക്, പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

കേരളത്തിലേതുള്‍പ്പെടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾക്കുാണ് ഇന്ന് പ്രധാനമന്ത്രി പച്ചക്കൊടി വീശുക.

വെബ് ഡെസ്ക്

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന്. വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുക. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ഉദ്ഘാടന ചടങ്ങ്. കേരളത്തിലേതുള്‍പ്പെടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾക്കുാണ് ഇന്ന് പ്രധാനമന്ത്രി പച്ചക്കൊടി വീശുക.

ചടങ്ങുമായി ബന്ധപെട്ട് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നാളെ റെയിൽവേ സംഘടിപ്പിക്കുന്ന  പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി  വി മുരളീധരൻ പങ്കെടുക്കും. സംസ്ഥാന കായിക, റെയിൽവെ  വകുപ്പ്   മന്ത്രി വി അബ്ദുറഹിമാൻ, കാററഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

കാസര്‍ഗോഡ് - തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴിയാണ് കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്ന ട്രെയിൻ 3.05-ന് തിരുവനന്തപുരത്തെത്തുന്ന നിലയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും വൈകീട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11.58 ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാണ് സമയക്രമീകരണം.

വന്ദേ ഭാരതിന്റെ സമയക്രമം ഇങ്ങനെ:

കാസര്‍ഗോഡ്: 7.00
കണ്ണൂര്‍: 7.55
കോഴിക്കോട്: 8.57
തിരൂര്‍: 9.22
ഷൊര്‍ണൂര്‍: 9.58
തൃശൂര്‍: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05

തിരിച്ചുള്ള യാത്ര സമയക്രമം ഇങ്ങനെ:-

തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂര്‍: 7.40
ഷൊര്‍ണൂര്‍: 8.15
തിരൂര്‍: 8.52
കോഴിക്കോട്: 9.23
കണ്ണൂര്‍: 10.24
കാസര്‍ഗോഡ്: 11.58

തിരുവനന്തപുരം കാസർഗോഡ് റൂട്ടിൽ തിങ്കളാഴ്ചയും കാസർഗോഡ് തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്ചയും ട്രെയിൻ സർവീസ് ഉണ്ടാകില്ല.

രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങി പതിനൊന്ന് സംസ്ഥാനങ്ങളിലെ വന്ദേ ഭാരത് ട്രെയിനുകളുടെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതാണ് ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ എന്നാണ് വിലയിരുത്തല്‍. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുക എന്നതാണ് വന്ദേ ഭാരത് ട്രെയിനുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ