KERALA

നന്തൻകോട് കൂട്ടക്കൊല: പ്രതിയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി

കഴിഞ്ഞ ആറ് വർഷമായി പ്രതി പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിലാണ്

വെബ് ഡെസ്ക്

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയുടെ മാനസികനിലയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നിർദേശം.

പ്രതിയുടെ മാനസിക നില തകരാറിലായതുകൊണ്ട് സംഭവിച്ച കൊലയാണെന്നും അതുകൊണ്ട് കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കേഡലിന്റെ ഈ ആവശ്യം തള്ളിയ കോടതി പ്രതിയുടെ മാനസികനിലയെ കുറിച്ച് വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. പ്രതിയുടെ ജാമ്യാപേക്ഷയും തള്ളി.

കഴിഞ്ഞ ആറ് വർഷമായി പ്രതി പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിലാണ്. ഈ മാസം 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഒരു കേസിന്റെ വിചാരണ നേരിടാനുള്ള പ്രാപ്തിയില്ലെന്നും കേഡലിന് സ്ക്രീസോഫീനിയ എന്ന അസുഖമാണെന്നും പോലീസ് നേരത്തെ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കി, കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയുo ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേഡലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം