ശസ്ത്രക്രിയയ്ക്കിടെ അഞ്ച് വര്‍ഷത്തോളം കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സത്യം വിജയിക്കുമെന്നുപ്പായിരുന്നുവെന്ന് 64-ാം ദിവസവും സമരം തുടരുന്ന ഹര്‍ഷിന. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേത് തന്നെയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഹര്‍ഷിനയ്ക്കവകാശപ്പെട്ട സ്വാഭാവികനീതി ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അന്‍പത്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.