KERALA

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് കോവിഡും കടബാധ്യതയും; മകളുടെ വരുമാനം നിലച്ചത് പദ്ധതി വേഗത്തിലാക്കി

വെബ് ഡെസ്ക്

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികളെ പ്രേരിപ്പിച്ചത് കടബാധ്യതയെന്ന് പോലീസ്. പ്രതികളിലേക്ക് എത്തിയ വഴിയും കേസന്വേഷണത്തിന്റെ പുരോഗതിയും വ്യക്തമാക്കി എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തട്ടിക്കൊണ്ടു പോകലിന് പ്രതികളെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയത്.

കേബിള്‍ ടിവി ബിസിനസ് നടത്തുന്ന വ്യക്തിയാണ് കേസിലെ മുഖ്യ പ്രതിയായ ചാത്തന്നൂരിലെ പത്മകുമാർ. ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യക്തിയായിരുന്നു. അഞ്ച് കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ പല വഴികളിലൂടെയും ശ്രമിച്ചിരുന്നു. ഒടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശുകയെന്ന നിലയിലേക്ക് എത്തിയതെന്നും പ്രതികള്‍ സമ്മതിച്ചതായി എഡിജിപി വിശദീകരിച്ചു.

തട്ടിക്കൊണ്ടുപോകൽ പദ്ധതിയുണ്ടാക്കുന്നത് ഒരു വര്‍ഷം മുന്‍പാണ്. ഒരു വര്‍ഷം മുന്‍പാണ് ആദ്യ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത്. ഒരു മാസം മുന്‍പാണ് ആക്ടീവായി തട്ടിക്കൊണ്ടുപോകലിനുള്ള ആസൂത്രണം ചെയ്തു തുടങ്ങിയത്. ഒന്നര മാസം മുന്‍പ് മാത്രമാണ് പത്മകുമാര്‍ - അനിതകുമാര്‍ ദമ്പതികളുടെ മകള്‍ അനുപമ പദ്ധതിയുടെ ഭാഗമാകുന്നത്. യൂട്യൂബറയിരുന്ന പെണ്‍കുട്ടിയ്ക്ക് ഇതില്‍നിന്ന് മാത്രം ഒന്നര മുതല്‍ മൂന്ന് ലക്ഷം വരെ പ്രതിമാസ വരുമാനമുണ്ടായിരുന്നു. എന്നാല്‍ മോണിറ്റൈസേഷന്‍ കഴിഞ്ഞ ജൂലൈയോടെ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രുക്ഷമായെന്നും ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും എഡിജിപി ചൂണ്ടിക്കാട്ടി.

വലിയ ആസുത്രണമാണ് കുറ്റകൃത്യം വിജയകരമായി നടപ്പാക്കാന്‍ പ്രതികള്‍ നടത്തിയത്. സ്ഥിരമായി യാത്ര ചെയ്താണ് കുട്ടിയെ കണ്ടെത്തിയത്. ഈ കുട്ടികളെ കണ്ടെത്തിയത് രണ്ടാഴ്ച മുന്‍പാണ്. ഇരു കുട്ടികളും ട്യൂഷൻ കഴിഞ്ഞ് വൈകീട്ട് ആറരയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഇവരെ തിരഞ്ഞെടുക്കാന്‍ കാരണം. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷൻ സെന്ററിൽനിന്നു കുട്ടിയെ വിളിച്ചു കൊണ്ടുവന്നത് കൊണ്ടും മറ്റൊരു തവണ കുട്ടിയുടെ അമ്മച്ചി ഉള്ളതിനാലും നടന്നില്ല. സംഭവം ദിവസം നാലേകാലോടെ അവിടെ എത്തി കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്. പാരിപ്പള്ളിയിലെ കടയില്‍നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടതെന്നും എഡിജിപി വെളിപ്പെടുത്തി.

കേസിലെ ഇതുവരെയുള്ള അന്വേഷണത്തില്‍ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതികളെന്നും എഡിജിപി

കേസ് തെളിയിക്കുന്നതില്‍ നിർണായകമായ ഒരു ഘടകം ശബ്ദശകലങ്ങളാണ്. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. വീട്ടില്‍ വച്ചിരിക്കുകയായിരുന്നു. പാരിപ്പള്ളി ഹൈവേയില്‍ വച്ചാണ് ഇവർ കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയത്. ശേഷമാണ് വീട്ടിലെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് മൊബൈല്‍ നമ്പര്‍ സാന്നിധ്യം നിര്‍ണായകമായി.

സംഭവത്തിൽ കുട്ടികളുടെ അച്ഛനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ എഡിജിപി തള്ളി. കുട്ടിയുടെ അച്ഛനോ യുണൈറ്റഡ് നഴ്സസ് അസോസിയേഷനോ പ്രതികളുമായി ബന്ധമില്ല. കേസിലെ ഇതുവരെയുള്ള അന്വേഷണത്തില്‍ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്