അന്‍സില്‍ ജലീല്‍ 
KERALA

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: കെഎസ്‍യു നേതാവ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തു

വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അന്‍സിലിനെതിരെ കേസെടുത്തിരിക്കുന്നത്

വെബ് ഡെസ്ക്

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ചെന്ന പരാതിയില്‍ കെഎസ്‍യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ കേസെടുത്തു. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസ് എടുത്തത്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അന്‍സിലിനെതിരെ കേസെടുത്തിരിക്കുന്നത്.

കേരള സര്‍വകാലാശാലയിലെ ബി കോം വ്യാജ സര്‍ട്ടിഫിക്കറ്റാണ് അന്‍സില്‍ ജലീലിന്റെ കൈവശമുള്ളതെന്ന ആരോപണവുമായി ജൂണ്‍ 13നാണ് ദേശാഭിമാനി പത്രം വാര്‍ത്ത നല്‍കിയത്. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് അന്‍സിലെത്തിയിരുന്നു. എസ്എഫ്ഐയും ദേശാഭിമാനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നതെന്നായിരുന്നു പ്രതികരണം.

അന്‍സില്‍ ജലീലിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമാക്കി കെഎസ്‍യു ഇന്ന് രംഗത്തെത്തിയിരുന്നു. ഈ ആരോപണം ആദ്യം ഉന്നയിച്ചത് കെഎസ്‌യു തന്നെയാണെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.കേരള വൈസ് ചാൻസിലർ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറയുന്നതിന് ഏഴ് ദിവസം മുൻപ് തന്നെ കെഎസ്‌യു നിലപാട് വ്യക്തമാക്കിയിരുന്നെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞിരുന്നു.

കേരള സര്‍വകലാശാലയില്‍ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നുമാണ് അന്‍സില്‍ ജലീല്‍ നേരത്തെ പ്രതികരിച്ചത്. ബി എ ഹിന്ദി ലിറ്ററേച്ചറാണ് സര്‍വകലാശാലയില്‍ പഠിച്ചതെന്നും ചില പ്രശ്‌നങ്ങളാല്‍ അത് പാതി വഴിയില്‍ മുടങ്ങിപ്പോയെന്നുമായിരുന്നു പ്രതികരണം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നാണ് അന്‍സിലിന്റെ ആരോപണം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം