KERALA

യുവനടിയുടെ പരാതി: നടൻ സിദ്ധിഖിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്

വെബ് ഡെസ്ക്

യുവനടി നൽകിയ പരാതിയിൽ നടൻ സിദ്ധിഖിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി നടി പരാതി നൽകിയത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കൈമാറും.

തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന പേരിൽ സിദ്ധിഖും പരാതി നൽകിയിട്ടുണ്ട്. പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ആരോപണം. ഇതിൽ അന്വേഷണം നടത്തണണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവനടി ഉയർത്തിയ ആരോപണത്തിനു പിന്നാലെ സിനിമ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു.

തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് 2019ൽ തുറന്നുപറഞ്ഞെങ്കിലും സിനിമയിൽ അവസരങ്ങൾ ഇല്ലാതായി എന്നതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ലെന്നാണ് യുവനടിയുടെ ആരോപണം. മസ്കറ്റ് ഹോട്ടലിൽ വച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മോളെ എന്ന് വിളിച്ചുകൊണ്ടായിരുന്നു സിദ്ധിഖ് അടുത്തുവന്നതെന്നും അവർ പരാതിയിൽ ആരോപിക്കുന്നു.

ഒന്നാംതരം ക്രിമിനലാണ് സിദ്ധിഖെന്നും പറയുന്നതെല്ലാം കള്ളമാണെന്നും പോലീസിനു നൽകിയ പരാതിയിൽ അതിജീവിത പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു യുവ നടി സിദ്ധിഖിനെതിരെ രംഗത്തെത്തിയത്. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കുശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗികചേഷ്ടകള്‍ കാണിച്ചതായും യുവനടി വെളിപ്പെടുത്തിയിരുന്നു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയില്‍നിന്ന് മാറ്റിനിർത്തുകയായിരുന്നെന്നും യുവനടി പറഞ്ഞിരുന്നു. സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്