KERALA

മാധ്യമപ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ കേസ്

ഐപിസിയുടെ 354എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്

വെബ് ഡെസ്ക്

മാധ്യമപ്രവർത്തകക്കെതിരെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയത്.

തോളിൽ കൈവയ്ക്കാൻ ശ്രമിച്ച സുരേഷ് ഗോപിയിൽനിന്ന് മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ഇതേ പെരുമാറ്റം ബിജെപി നേതാവിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതോടെ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റി. സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് ചോദിച്ചെങ്കിലും അതൊരു വിശദീകരണം മാത്രമാണെന്നും ഏറ്റുപറച്ചിലായി കാണാൻ കഴിയില്ലെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചിരുന്നു. കൂടാതെ സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

താൻ നേരിട്ട മോശം പെരുമാറ്റത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക അറിയിച്ചു. നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് മാധ്യമപ്രവർത്തക ജോലി ചെയ്യുന്ന മീഡിയ വൺ മാനേജ്‌മെന്റും അറിയിച്ചു.

മാധ്യമങ്ങളുടെ മുന്നിൽവച്ച് വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

''ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കമെന്ന് തന്നെയാണ് എന്റെയും എന്റെയും അഭിപ്രായം,'' സുരേഷ് ഗോപി പറഞ്ഞു.

നിയമനടപടി ഉൾപ്പെടെ എല്ലാ തുടർനീക്കങ്ങൾക്കും മാനേജ്‍മെന്റിന്റെ പിന്തുണയുണ്ടാകുമെന്ന് മാധ്യപ്രവർത്തക ജോലി മീഡിയവൺ അറിയിച്ചിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കുമെന്നും പത്രപ്രവർത്തക യൂണിയനും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും കെ യു ഡബ്ല്യു ജെ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ