KERALA

കോഴവിവാദം: ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്, പ്രതി അജ്ഞാതൻ

വെബ് ഡെസ്ക്

ആരോഗ്യവകുപ്പിലെ തൊഴിൽ തട്ടിപ്പിൽ അജ്ഞാതനെ പ്രതിചേർത്ത് കേസെടുത്ത് കന്റോൺമെന്റ് പോലീസ്. പ്രതി സ്ഥാനത്ത് അജ്ഞാതൻ എന്നാണ് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് കേസടുത്തത്.

മന്ത്രിയുടെ സ്റ്റാഫിന്റെ പേര് പറഞ്ഞ് ആൾമാറാട്ടവും വഞ്ചനയും നടത്തിയെന്നാണ് കേസ്. അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ നൽകിയെന്ന് തട്ടിപ്പിന് ഇരയായ മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതിയിൽ പറഞ്ഞിരുന്നു. ഇടനിലക്കാരൻ അഖിൽ സജീവിന് പണം നൽകിയെന്നും പരാതിയിൽ ഉണ്ടായിരുന്നു.

aq_gfc1QWAcST1hfIu_20230927160317..pdf
Preview

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സിഐടിയു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നായിരുന്നു ഹരിദാസിന്റെ പരാതി. മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് പരാതിയിലുള്ളത്.

താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടതെന്നാണ് ആരോപണം. തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിയിലുള്ളത്. ഇത് ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരിദാസ് പറയുന്നു.

പരാതിയില്‍ സ്റ്റാഫംഗത്തോട് വിശദീകരണം തേടിയെന്നും ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെപ്റ്റംബര്‍ 13ന് ലഭിച്ച പരാതിയില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടിയെന്നും അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിവും ഇല്ലെന്ന് വസ്തുതകള്‍ നിരത്തി അറിയിച്ചെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. 23നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും മന്ത്രി പറയുന്നു. അഖില്‍ മാത്യു കമ്മീഷണര്‍ക്ക് നല്‍കിയ
പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് അഖിലിന്റെ മൊഴിയെടുത്തു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും