MP OFFICE 
KERALA

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്ഐയല്ലെന്ന് പൊലീസ്

വെബ് ഡെസ്ക്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പോലീസ്.റിപ്പോർട്ട്. ഓഫീസില്‍ ഉണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രഫര്‍ പകര്‍ത്തിയ ചിത്രങ്ങളും മൊഴികളും തെളിവായി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

അക്രമം നടത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മടങ്ങിയതിന് ശേഷം 4 മണിക്ക് പോലീസ് ഫോട്ടോഗ്രഫര്‍ എടുത്ത ചിത്രങ്ങളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകള്‍ മേശപ്പുറത്തും തന്നെ ഉള്ളതായി വ്യക്തമാക്കുന്നു.

പോലീസ് ഫോട്ടോഗ്രഫര്‍ പോയതിന് ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ മുകളിലേക്കു കയറിപ്പോയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നിട് ചിത്രങ്ങള്‍ എടുക്കുന്ന സമയത്ത് ഓഫീസില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായും ആ സമയത്ത് ഒരു ഫോട്ടോ താഴെക്കിടക്കുന്നത് കാണാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയതിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തിയതിനു ശേഷവുമാണ് ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണത്തിന് നേത്യത്വും നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം തകര്‍ത്തു എന്ന ആരോപണം സി പി ഐ എം ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?