കോഴിക്കോട് മെഡിക്കൽ കോളേജ്  
KERALA

പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം; കേസെടുക്കാനാകില്ലെന്ന് പോലീസ്

വിദ്യാര്‍ഥിനി ആള്‍മാറാട്ടം നടത്തുകയോ, വ്യാജ രേഖ ചമക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് പോലീസിന്റെ വാദം

ദ ഫോർത്ത് - കോഴിക്കോട്

എംബിബിഎസ് പ്രവേശന യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കാനെത്തിയ സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ പോലീസ്. വിദ്യാര്‍ഥിനി ആള്‍മാറാട്ടം നടത്തുകയോ, വ്യാജ രേഖ ചമക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് പോലീസിന്റെ വാദം.

ക്ലാസിലിരുന്നത് വീട്ടുകാരെയും കൂട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍

വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിലിരുന്നത് വീട്ടുകാരെയും കൂട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് വ്യാജ രേഖകളോ മറ്റോ ഉപയോഗിച്ചല്ല പെൺകുട്ടി ക്ലാസിലിരുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ഇതോടെയാണ് വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. എന്നാല്‍ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

നവംബര്‍ അവസാന വാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആരംഭിച്ച ക്ലാസില്‍ 4 ദിവസമാണ് പെണ്‍കുട്ടിയെത്തിയത്. പിന്നീട് തനിക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചുവെന്ന് പെണ്‍കുട്ടി കൂട്ടുകാര്‍ക്ക് വാട്ട്‌സ്ആപ്പ് മെസേജ് അയക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയാണ് എംബിബിഎസ് പുതിയ ബാച്ചിനൊപ്പം ക്ലാസില്‍ ഇരുന്നത്. ഹാജര്‍ പട്ടികയിലും വിദ്യാര്‍ത്ഥിനിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. കുട്ടി ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഹാജര്‍ പട്ടികയും പ്രവേശന രജിസ്റ്ററും ഒത്തു നോക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവേശന രജിസ്റ്ററില്‍ പേരില്ലെന്ന് കണ്ടെത്തി കോഴ്‌സ് കോര്‍ഡിനേറ്റര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം