KERALA

'കെ സുധാകരനെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി'; കോടതിയില്‍ പോലീസിനെതിരെ മോൻസൺ മാവുങ്കൽ

സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി വൈ എസ് റസ്തം ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

വെബ് ഡെസ്ക്

ക്രൈം ബ്രാഞ്ചിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൺ മാവുങ്കലിന്റെ ആരോപണം. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി വൈ എസ് റസ്തം ഭീഷണിപ്പെടുത്തിയെന്നും മോൻസൺ വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മോൻസൺ മാവുങ്കലിന്റെ വെളിപ്പെടുത്തൽ.

പോക്സോ കേസിൽ ശിക്ഷാ വിധി വന്ന ദിവസം കോടതയിലേക്ക് കൊണ്ടുപോകും വഴി പോലീസ് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ദിവസം കെ സുധാകരൻ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ടു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്നും പോലീസ് നിർബന്ധിച്ചതായും മോൻസൺ കോടതിയെ അറിയിച്ചു.

അതേ സമയം കെ സുധാകരനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് പരാതിക്കാരൻ ഷമീർ വ്യക്തമാക്കുന്നത്. മൊഴിനൽകിയ സാക്ഷികളെ കെ സുധാകരനൻ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിശ്വസ്ഥൻ എബിൻ ആണ് പിന്നിലെന്നും ഷമീർ മാധ്യമങ്ങളോട് പറഞ്ഞു. മോൻസന്റെ പോക്സോ കേസുമായി തങ്ങളുടെ കേസിന് ബന്ധമില്ല. എംവി ഗോവിന്ദന്റെ വ്യക്തിപരമായ ആരോപണങ്ങൾ തങ്ങളുടെ കേസിനെ ദുർബലപ്പെടുത്തുന്നതാകരുതെന്നും ഷമീർ കൂട്ടിചേർത്തു.

പോക്സോ കേസിൽ മോൻസണ് മാവുങ്കലിന് ജീവിതാവസാനം വരെ കഠിന തടവും പിഴയുമാണ് എറണാകുളം ജില്ലാ പോക്സോ കോടതി വിധിച്ചത്. ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. വ്യാജ പുരാവസ്തുക്കളുടെ പേരിൽ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ 2021 സെപ്റ്റംബർ 25-ന് അറസ്റ്റിലായ ശേഷമാണ് പീഡന കേസുകൾ പുറത്തുവന്നത്. ഇയാൾക്കെതിരെ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 15 കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം