KERALA

പുതുപ്പളളിയിൽ പോളിങ് 73 ശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ നേരിയ കുറവ്, പരാതികൾ പരിശോധിക്കുമെന്ന് കളക്ടർ

വെബ് ഡെസ്ക്

പുതുപ്പളളിയിൽ വോട്ടെടുപ്പ് അവസാനിച്ചു. ആകെ 73 ശതമാനം പോളിങാണ് പുതുപ്പളളിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 74. 84 ശതമാനമായിരുന്നു പോളിങ്. വോട്ട‍ർമാരുടെ നീണ്ട നിര കാരണം ചില ബൂത്തുകളിൽ പോളിങ് വൈകിയിരുന്നു. പോളിങ് അവസാനിച്ച ശേഷവും വരിയിൽ നിന്ന എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കിയിരുന്നു.

എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ 128624 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 64,538 സ്ത്രീകളും 64084 പുരുഷന്മാരും രണ്ട് ട്രാൻസ്ജെൻഡറുമടക്കമുള്ളവരാണ് വിധിയെഴുതിയത്. അരനൂറ്റാണ്ട് കാലം പുതുപ്പളളിയെ നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെതുടർന്നുളള ഉപതിരഞ്ഞെടുപ്പിൽ പുതുപ്പളളിയെ ഇനി ആര് നയിക്കണമെന്നത് സംബന്ധിച്ച് പുതുപ്പളളിക്കാർക്ക് വ്യക്തമായ ബോധ്യമുണ്ടെന്നാണ് പോളിങ് നിരക്കുകൾ സൂചിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികളും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് മണർകാട് ഗവ എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ഇത്തവണ പല ബൂത്തുകളിലും തുടക്കം മുതല്‍ തന്നെ നീണ്ട നിര രൂപപ്പെട്ടിരുന്നു. മഴ കനത്തിട്ടും പുതുപ്പളളിക്കാർ പോളിങ് ബൂത്തിലേക്ക് എത്താൻ മടികാണിച്ചില്ല.

അതിനിടെ ചിലയിടങ്ങളിൽ പോളിങ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തിയിരുന്നു. മണർക്കാട് പഞ്ചായത്തിലെ 88 നമ്പർ ബൂത്തിൽ പോളിങ് വൈകിയതിനെതിരെ മൂന്ന് സ്ഥാനാർത്ഥികളും പരാതി ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല കളക്ടർ നേരിട്ട് മണർക്കാട്ടെ 88-ാം ‌നമ്പർ ബൂത്തിലെത്തി പരിശോധന നടത്തി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും