KERALA

കൊച്ചിയിൽ മലിനീകരണ തോതുയരുന്നു; അളവറിയാ൯ നിരീക്ഷണം ശക്തമാക്കും

ഉയർന്ന മലിനീകരണ തോത് വൈറ്റിലയിൽ

ദ ഫോർത്ത് - കൊച്ചി

വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വർധിക്കുന്നത് (പി.എം 2.5) ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മലിനീകരണ സ്രോതസുകൾ നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കാനും നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. മലിനീകരണ തോത് കൃത്യമായി നിരീക്ഷിച്ച് നഗരത്തിലെ വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിലാണ് പഠനം.

നാഷണൽ സർവീസ് സ്കീമിന്റെയും നെഹ്റു യുവകേന്ദ്രയുടെയും വളന്റിയർമാരെ പഠനത്തിനായി നിയോഗിക്കും. പഠന ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. നഗരത്തിൽ 12 ഇടത്താണ് നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിരീക്ഷണ സംവിധാനമുള്ളത്. ഇതിൽ വൈറ്റിലയിലാണ് ഏറ്റവും കൂടുതൽ മലിനീകരണത്തോത് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബിലിറ്റി ഹബ്ബും വൈറ്റില ജങ്ഷനും ഉൾപ്പെടുന്ന മേഖലയാണിത്. ഉയർന്ന വാഹന സാന്ദ്രതയാണ് പി എം 2.5ന്റെ തോതിലുള്ള വർധനയ്ക്ക് കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം നിരീക്ഷിക്കുന്നതിന് കലൂരിൽ സ്റ്റേഡിയത്തിന് സമീപം പുതിയ നിരീക്ഷണ കേന്ദ്രം മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന വാതകങ്ങൾ അനുവദനീയ അളവിലാണോ എന്ന് പരിശോധിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും സംവിധാനമേർപ്പെടുത്തും. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങളുടെ പുക നിലവാരം പരിശോധിക്കാനും തീരുമാനമായി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍