KERALA

സൈബർ ആക്രമണം: അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തിന് പിന്നാലെയാണ് ചില ഇടത് പ്രൊഫൈലുകളിൽ അച്ചു ഉമ്മനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്

വെബ് ഡെസ്ക്

സൈബർ ആക്രമണ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്. പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ വ്യക്തിഹത്യയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ്‌ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പോലീസിനും പരാതി നൽകിയത്. പിന്നാലെ നന്ദകുമാർ ഫേസ് ബൂക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് വിവാദത്തിന് പിന്നാലെയാണ് ചില ഇടത് പ്രൊഫൈലുകളിൽ അച്ചു ഉമ്മനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരിയായ അച്ചു ഉമ്മന്റെ വസ്ത്രധാരണവും സമ്പാദ്യവും ജോലിയുമൊക്കെയായിരുന്നു അധിക്ഷേപ പോസ്റ്റുകളിലെ വിഷയങ്ങൾ.

സൈബർ ആക്രമങ്ങൾ കനത്തതോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിച്ച് അച്ചു ഉമ്മൻ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ പരാതി നൽകിയത്. തെളിവുകൾ സഹിതമായിരുന്നു അച്ചു ഉമ്മന്റെ പരാതി. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടിയെന്നും അച്ചു ഉമ്മൻ വിശദീകരിച്ചിരുന്നു.

ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മന്റെ പരാതിക്കുപിന്നാലെ നന്ദകുമാർ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തി രംഗത്തെത്തി. ''ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായിപ്പോയതിൽ ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു,'' എന്നായിരുന്നു കുറിപ്പ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ