കേരള ഹൈക്കോടതി  
KERALA

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; 86 ലക്ഷം രൂപയുടെ പൊതുമുതൽ നഷ്ടമെന്ന് സർക്കാ‍ർ ഹൈക്കോടതിയിൽ

പൊതുമുതലിനുണ്ടായ നഷ്ടം നികത്തുന്നതിന് ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് അത് ഈടാക്കുന്നതിനുള്ള നടപടി ആരംഭിച്ചെന്നും സർക്കാ‍ർ

നിയമകാര്യ ലേഖിക

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ 86ലക്ഷം രൂപയുടെ പൊതുമുതൽ നഷ്ടം ഉണ്ടായതായി സർക്കാ‍ർ. ഇതുസംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. സ്വകാര്യ വ്യക്തികൾക്ക് 16ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേഥയാ എടുത്ത കേസിലാണ് സർക്കാരിന്റെ വിശദീകരണം.

ഹർത്താലിനിടെ പൊതുമുതലിനുണ്ടായ നാശം സംബന്ധിച്ച കൃത്യമായ കണക്ക് തയ്യാറാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പൊതുമുതലിനുണ്ടായ നഷ്ടം നികത്തുന്നതിന് ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് അത് ഈടാക്കുന്നതിനുള്ള നടപടി ആരംഭിച്ചെന്നും സർക്കാ‍ർ കോടതിയെ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

724 പേരെയാണ് കരുതൽ തടങ്കലിൽ ആക്കിയിരുന്നത്. അക്രമമുണ്ടാക്കിയ എല്ലവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂരിഭാ​ഗം പേരെയും അറസ്റ്റ് ചെയ്തെന്നും ബാക്കി അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. കേരളാ പോലീസുമായി സഹകരിച്ചാണ് എൻഐഎ ചില പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍