പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ അക്രമം നടത്തിയ സംഭവത്തില്‍ 6 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. പൊന്നാനിയില്‍ നിന്ന് മൂന്നു പേരും പെരുമ്പടപ്പ് നിന്നും രണ്ട് പേരും തിരൂരില്‍ നിന്ന് ഒരാളുമാണ് പിടിയിലായത്.
ഇതിന് പുറമെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപകമായ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.
മലപ്പുറം പൊന്നാനിയിലെ ആനപ്പടിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസിലാണ് ഫൈസല്‍ റഹ്‌മാന്‍ ( ജോയിന്റ് സെക്രട്ടറി, പെന്നാനി), കുഞ്ഞിമുഹമ്മദ്, കുഞ്ഞന്‍ ബാവ എന്നിവര്‍ പിടിയിലായത്.
മലപ്പുറം ദുബായ് പടിയില്‍ വച്ച് ചരക്ക് ലോറിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത സംഭവത്തിലാണ് മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍, റമീസ് (ക്യാമ്പസ് ഫ്രണ്ട്, മുന്‍ ജില്ലാ കമ്മിറ്റി അംഗം) എന്നിവര്‍ പിടിയിലായത്.
പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളില്‍ ഇതുവരെ 1809 പേര്‍ അറസ്റ്റിലായി
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമ സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്തായിരുന്നു. 34 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഹര്‍ത്താലിനിടെ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു.
ഇതിന് പുറമെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപകമായ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് അക്കൗണ്ട് രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു. ജില്ലയില്‍ പുറക്കാട്, അമ്പലപ്പുഴ എന്നിവിങ്ങളിലാണ് പോലീസ് പരിശോധന നടന്നത്.
അതേസമയം, രാജ്യ വ്യാപകമായി എന്‍ഐഎ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ ഇതുവരെ 1809 പേര്‍ അറസ്റ്റിലായതായി പോലീസ് ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി.
വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം
തിരുവനന്തപുരം സിറ്റി - 52
തിരുവനന്തപുരം റൂറല്‍ - 152
കൊല്ലം സിറ്റി - 191
കൊല്ലം റൂറല്‍ - 109
പത്തനംതിട്ട - 137
ആലപ്പുഴ - 73
കോട്ടയം - 387
ഇടുക്കി - 30
എറണാകുളം സിറ്റി - 65
എറണാകുളം റൂറല്‍ - 47
തൃശൂര്‍ സിറ്റി - 12
തൃശൂര്‍ റൂറല്‍ - 21
പാലക്കാട് - 77
മലപ്പുറം - 165
കോഴിക്കോട് സിറ്റി - 37
കോഴിക്കോട് റൂറല്‍ - 23
വയനാട് - 114
കണ്ണൂര്‍ സിറ്റി - 52
കണ്ണൂര്‍ റൂറല്‍ - 12
കാസര്‍ഗോഡ് - 53