നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്‍ഐഎ- ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനക്കിടെയായിരുന്നു നേതാക്കളെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനാണ് ആര്‍എസ്എസ് നിയന്ത്രിത ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ഈ വേട്ടയാടലിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 45 പേര്‍ അറസ്റ്റിലായിട്ടുണ്ട്. എറ്റവും കൂടുതല്‍ പേർ അറസ്റ്റിലായത് കേരളത്തില്‍ നിന്നാണ്. 19 പേർ. ഒ എം എ സലാം, ജസീർ കെ പി, വി പി നസറുദീന്‍ ഇളമരം, മുഹമ്മദ് ബഷീർ, സഫീർ കെ പി, ഇ അബൂബക്കർ, പി കോയ, ഇ എം അബ്ദുള്‍ റഹ്മാന്‍, നജ്മുദീന്‍, സൈനുദീന്‍ ടി എസ്, യഹിയ കോയ തങ്ങള്‍, കെ മുഹമ്മദലി, സി ടി സുലൈമാന്‍, പി കെ ഉസ്മാന്‍, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അന്‍സാരി പി, എം എം മുജീബ് എന്നിവരാണ് കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാക്കള്‍. കര്‍ണാടക 7, തമിഴ്‌നാട് 11, ആന്ധ്ര പ്രദേശ്- 4, ഉത്തര്‍പ്രദേശ് 1, തെലങ്കാന-1 , രാജസ്ഥാന്‍ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അറസ്റ്റ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ റെയ്‌ഡെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ റെയ്‌ഡെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്ത് സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, പുതുച്ചേരി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ-ഇഡി സംയുക്ത പരിശോധന നടത്തുന്നത്. പിഎഫ്‌ഐ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വസതികള്‍, ഓഫീസുകള്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് തുടരുന്നത്. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് അടിസ്ഥാനം.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, ഫണ്ട്, പരിശീലനം, സംഘടനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നുണ്ടോ എന്നിങ്ങനെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, റെയ്ഡിനെതിരെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പലയിടത്തും പ്രതിഷേധം തുടരുകയാണ്.