KERALA

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സംസ്ഥാനത്ത് രഹസ്യ വിഭാഗം; ഐഎസ് ബന്ധത്തിനും തെളിവുണ്ടെന്ന് എൻഐഎ

നിയമകാര്യ ലേഖിക

നിരോധിക്കപ്പെട്ട സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സംസ്ഥാനത്ത് രഹസ്യ വിഭാഗമുണ്ടെന്ന് എൻഐഎ. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കാനാണ് ഈ രഹസ്യ വിഭാഗം പ്രവ‍‌ർത്തിക്കുന്നതെന്ന് എൻഐഎ കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. പ്രതികളുടെ റിമാൻഡ് നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലിസ്റ്റ് തയ്യാറാക്കുന്നതിനായി സംസ്ഥാന വ്യാപകമായി രഹസ്യ വിഭാഗം പ്രവർത്തിച്ചിരുന്നുവെന്നും ദേശീയ അന്വേഷണ സംഘം വ്യക്തമാക്കി.

വിവരശേഖരണം നടത്തി പട്ടിക തയ്യാറാക്കലായിരുന്നു ഇവർ ചെയ്തിരുന്നത്. പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടന്നും എൻഐഎ വ്യക്തമാക്കി.

രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. രഹസ്യ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എൻഐഎ കോടതിയെ അറിയിച്ചു. 14 പ്രതികളുടെ റിമാൻഡ് 180 ദിവസമായി നീട്ടണമെന്നും ആവശ്യപ്പെട്ടു. എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ച് 14 പ്രതികളുടെ റിമാൻഡ് കൊച്ചി എൻഐഎ കോടതി നീട്ടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും