KERALA

ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്; സന്ദീപിനെ 5 ദിവസത്തെ കസ്റ്റഡിൽ വിട്ടു

ആഴത്തിലുള്ള നാല് മുറിവുകള്‍ ഉള്‍പ്പെടെ 17 മുറിവുകള്‍ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നു. മുതുകിലാണ് കൂടുതല്‍ കുത്തേറ്റതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ദ ഫോർത്ത് - തിരുവനന്തപുരം

ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ് മരണ കാരണമായെന്ന് ഡോക്ടര്‍ വന്ദന ദാസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നാല് മുറിവുകള്‍ ഉള്‍പ്പെടെ 17 മുറിവുകള്‍ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നു. മുതുകിലാണ് കൂടുതല്‍ കുത്തേറ്റതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ വത്സലയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇവരില്‍നിന്നും അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതിക്രൂരമായ ആക്രമണമാണ് വന്ദനയ്ക്ക് നേരെയുണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം വിശദാംശങ്ങള്‍. ഡോക്ടറുടെ തലയില്‍ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. ആറ് തവണ മുതുകിലും കുത്തേറ്റു. ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവിനൊപ്പം മുതുകിലും തലയിലുമേറ്റ കുത്തുകളും വന്ദനയുടെ മരണത്തിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമം ഉണ്ടായപ്പോള്‍ പോലീസ് പുറത്തേക്കോടി. വാതില്‍ പുറത്തുനിന്ന് അടച്ചതോടെ സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളില്‍ അക്രമം തുടര്‍ന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സന്ദീപിനെ അഞ്ച് ദിവസം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് പരിശോനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പോലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ