KERALA

എഡിഎമ്മിനെതിരായ ആരോപണത്തിന്റെ തെളിവ് കണ്ടെത്താൻ പോലീസ്; പി പി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു

ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകിയത്

വെബ് ഡെസ്ക്

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ട് കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. വൈകിട്ട് 5 മണിവരെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസമാണ് കോടതി അനുവദിച്ചത്.

പ്രേരണാക്കുറ്റമാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്. നേരത്തെ മൂന്ന് മണിക്കൂർ ദിവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതും പരാമർശങ്ങൾ നടത്തിയതും ആസൂത്രണം ചെയ്താണെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ നവീൻ ബാബുവിനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നൽകിയിരുന്നില്ല. ഇതിന്റെ വിശദാംശങ്ങളായിരിക്കും പോലീസ് തേടുക.

ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഒക്ടോബർ 29ന് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ അറസ്റ്റിലാകുന്നത്. ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്.

മഹാരാഷ്ട്ര: വിമത ഭീഷണിയില്‍ കുടുങ്ങി മുന്നണികൾ, ഏറ്റവും വലിയ തിരിച്ചടി ബിജെപി സഖ്യത്തിന്

അവശേഷിക്കുന്നവരാൽ അസ്വസ്ഥമായ മെട്രോ ന​ഗരം, 'ബാക്കി വന്നവരി'ലേക്ക് ഒരിക്കൽ കൂടി

അയണ്‍മാന്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ... കമലയ്ക്കായി അണിനിരന്ന് സൂപ്പര്‍ താരങ്ങള്‍

മുംബൈയിലും ടോസ് നഷ്ടം; മൂന്നാം ടെസ്റ്റില്‍ കിവീസ് ആദ്യം ബാറ്റ് ചെയ്യും

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്‌, 92 ദിവസത്തിനിടെ വര്‍ധിച്ചത് 159 രൂപയോളം