KERALA

എഐ ക്യാമറ വിവാദം: പ്രസാഡിയൊ മേധാവികൾ വെബ്‌സൈറ്റിൽ നിന്ന് ‘മുങ്ങി’

പേരും ചിത്രവും നീക്കം ചെയ്‌തെങ്കിലും, ഡയറക്ടർമാരുടെ ലഘു ജീവചരിത്രം കമ്പനി വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്

ദ ഫോർത്ത് - തിരുവനന്തപുരം

കേരളത്തിലെ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാനുള്ള ഉപകരാർ നേടിയ കോഴിക്കോട്ടെ പ്രസാഡിയോ ടെക്നോളോജിസിന്റെ വെബ്‌സൈറ്റിൽ നിന്ന് മാനേജിങ് ഡയറക്ടറുടെയും മറ്റ് ഡയറക്ടർമാരുടെയും പേരും വിശദ വിവരങ്ങളും പൊടുന്നനെ അപ്രത്യക്ഷമായി. രണ്ടു ദിവസം മുൻപ് വരെ  വെബ്‌സൈറ്റിൽ ഉണ്ടായിരുന്ന ഈ വിവരങ്ങൾ, ബെംഗളൂരു കമ്പനിയായ എസ് ആർ ഐ ടിയിൽ നിന്ന് ക്യാമറ സ്ഥാപിക്കാനും പരിപാലിക്കാനും പ്രസാഡിയോ നേടിയ ഉപകരാർ വിവാദമായതോടെയാണ് നീക്കം ചെയ്തത്. 

സൈറ്റില്‍ നിന്ന് ചിത്രങ്ങളും പേരും നീക്കം ചെയ്ത നിലയില്‍

സെറ്റില്‍ പേരും ചിത്രവും നീക്കം ചെയ്‌തെങ്കിലും, ഡയറക്ടർമാരുടെ ലഘു ജീവചരിത്രം കമ്പനി വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്. അതുപ്രകാരം നിർമാണ, വിദ്യാഭ്യാസ, ആരോഗ്യ, എഞ്ചിനീയറിങ് മേഖലകളിൽ 40 വർഷത്തെ പരിചയമുള്ള ആളാണ് കമ്പനിയുടെ ‘പേരില്ലാ’ എംഡി. ഒമാനിലെ പ്രശസ്തമായ നിർമാണ കമ്പനിയുടെ സ്ഥാപക ഡയറക്ടറും തെക്കൻ കേരളത്തിലെ ഒരു ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപക ചെയർമാനുമാണ് ‘മേൽപ്പടി എംഡി’ എന്ന് കമ്പനി വെബ്‌സൈറ്റ് അവകാശപ്പെടുന്നു. മെഴ്സിഡസ്, വോൾവോ, ഹ്യുണ്ടായ് തുടങ്ങിയ വാഹന കമ്പനികളിൽ 20 വർഷത്തെ പരിചയമുള്ളയാളാണ് ‘പേര് നഷ്ടപ്പെട്ട’ ഓപ്പറേഷൻസ് ഡയറക്ടർ. ബഹ്റെയ്നിൽ നിരവധി വ്യവസായ സംരംഭങ്ങളുള്ള എൻആർഐയാണ് കമ്പനിയുടെ അസോസിയേറ്റ് ഡയറക്ടർ. സ്വിമ്മിങ് പൂളുകൾ സ്ഥാപിച്ച്  നൽകുകയാണ് ‘പേര് ഒഴിവാക്കപ്പെട്ട’ ഇദ്ദേഹത്തിന്റെ പ്രധാന സംരംഭമെന്നും പ്രസാഡിയോ വെബ്‌സൈറ്റ് പറയുന്നു. നിർമാണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പത്തു വർഷത്തെ പരിചയമുള്ള ‘പേരില്ലാത്ത’ മറ്റൊരു അസോസിയേറ്റ് ഡയറക്ടറും കമ്പനിക്കുണ്ട്. 

അതേസമയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം സുരേന്ദ്ര കുമാർ നെല്ലിക്കോമത്ത് എന്നയാളാണ് പ്രസാഡിയോയുടെ മാനേജിങ് ഡയറക്ടർ. നെല്ലി ഇൻഡസ്ട്രീസ്, മെറ്റൽമെക്കാനിയാ ഫ്രക്കസോ ഇന്ത്യ എന്നീ കമ്പനികളിൽ ഇദ്ദേഹം ഡയറക്ടറുമാണ്. ഓലഞ്ചേരി ഭാസ്കരൻ രാംജിത്, ജിതിൻ നെല്ലിക്കോമത്ത് കുമാർ, കിഴുപ്പട വളപ്പിൽ അനീഷ് എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ. ഇവരിൽ രാംജിത് കോഴിക്കോട് ആസ്ഥാനമായ ആക്‌സിയോൻ വെഞ്ച്വേഴ്‌സ് എന്ന മറ്റൊരു കമ്പനിയുടെയും ഡയറക്ടറാണ്. 2022 ഒക്ടോബർ 31ന് ആക്‌സിയോൻ വെഞ്ച്വേഴ്‌സ് ആറ്റിങ്ങൽ ഗവ: പോളി ടെക്‌നിക്കുമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. 

ആക്‌സിയോൻ വെഞ്ച്വേഴ്‌സ് ആറ്റിങ്ങൽ ഗവ: പോളി ടെക്‌നിക്കുമായി ഇലക്ട്രിക്ക് ഓട്ടോ റിക്ഷ നിർമാണ യൂണിറ്റ് കരാറ്‍ ഒപ്പുവയ്ക്കുന്നു

ഒരു കോടി രൂപയാണ് 2018 ജനുവരി 11ന് സ്ഥാപിച്ച പ്രസാഡിയൊയുടെ മൂലധനമെന്ന് കോർപ്പറേറ്റ് മന്ത്രാലയ രേഖകൾ വ്യക്തമാക്കുന്നു. 2020 -21 സാമ്പത്തിക വർഷം 9.86 കോടിയാണ് കമ്പനിയുടെ ആകെ വരുമാനം. അതിന് മുൻവർഷം 7.25 കോടിയായിരുന്നു. സേവനങ്ങൾ വിതരണം ചെയ്തതുവഴിയാണ് ഈ തുക കമ്പനി സമാഹരിച്ചിരിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളിൽ ഒന്നിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ നിർമിച്ചോ, സ്ഥാപിച്ചോ, പരിപാലിച്ചോ ഉള്ള പരിചയം വ്യക്തമല്ല. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ