ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ശ്രോതാക്കളുടെ പ്രിയപ്പെട്ട അനന്തപുരി എഫ് എം പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രസാർ ഭാരതി. മികച്ച നിലവാരം പുലര്‍ത്തിയിരുന്ന എഫ്എമ്മിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിര വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും ഫലം കണ്ടില്ല. കേരളത്തിന്റെ വിവിധ ജില്ലകളിലായി 40 ലക്ഷത്തിലധികം ശ്രോതാക്കള്‍ ഉണ്ടായിരുന്ന എഫ് എം നിര്‍ത്തലാക്കുന്നത് എന്തിനാണെന്ന കാര്യത്തില്‍ പ്രസാര്‍ഭാരതിയും വ്യക്തത വരുത്തിയിട്ടില്ല. ഈ വര്‍ഷം ജൂലൈയില്‍ ബെംഗളൂരുവിലെ എഫ്എം റെയിന്‍ബോയുടെ പ്രക്ഷേപണവും ഇത്തരത്തില്‍ പ്രസാർഭാരതി നിര്‍ത്തിയിരുന്നു.
മികച്ച നിലവാരമുള്ള പരിപാടികള്‍ക്ക് ഒപ്പം തന്നെ വാര്‍ത്തകളും, അറിയിപ്പുകളും പ്രക്ഷേപണം ചെയ്തിരുന്ന അനന്തപുരി എഫ്എം ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കുമ്പോള്‍ എഐആറിന് നഷ്ടപ്പെടുന്നത് 40 ലക്ഷത്തിലധികം ശ്രോതാക്കളെയാണ്.
എഫ് എമ്മിന്റെ പ്രവർത്തനം സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറില്‍ നടക്കുന്നുണ്ടായിരുന്നുവെന്നും പ്രക്ഷേപണം അവാസാനിപ്പിക്കണമെന്ന തീരുമാനം ഇന്നലെയാണ് അറിയിച്ചതെന്നും ഓൾ ഇന്ത്യ റേഡിയോയിലെ ഉദ്യോഗസ്ഥന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. ഇത്തരത്തില്‍ പെട്ടെന്ന് പ്രക്ഷേപണം നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിഷയം സംബന്ധിച്ച് അഭിപ്രായം ചോദിച്ചപ്പോഴും എഫ്എമ്മിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് തങ്ങള്‍ എടുത്തിരുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആകാശവാണിയുടെ പ്രധാന നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം മാത്രമേ ഇനി ഉണ്ടാകുകയുള്ളൂവെന്നും അനന്തപുരി എഫ്എം പ്രക്ഷേപണം ചെയ്തിരുന്ന പരിപാടികള്‍ ആകാശവാണിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എഫ്എമ്മിന്റെ പേര് മാറ്റിയത് വിവാദമായിരുന്നു. വിവിധ് ഭാരതി മലയാളം എന്ന് എഫ്എമ്മിന്റെ പേര് മാറ്റുകയും മലയാളം പ്രക്ഷേപണം കുറച്ച് ഹിന്ദി ഭാഷയിലുള്ള പരിപാടികള്‍ കുത്തിനിറച്ചതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു
2005 കേരളപ്പിറവി ദിനത്തിലാണ് അനന്തപുരി എഫ്എം ആദ്യമായി പ്രക്ഷേപണം ആരംഭിച്ചത്. മികച്ച നിലവാരമുള്ള പരിപാടികള്‍ക്ക് ഒപ്പം തന്നെ വാര്‍ത്തകളും, അറിയിപ്പുകളും പ്രക്ഷേപണം ചെയ്തിരുന്ന അനന്തപുരി എഫ്എം ഒരു സുപ്രഭാതത്തില്‍ നിര്‍ത്തലാക്കുമ്പോള്‍ എഐആറിന് നഷ്ടപ്പെടുന്നത് 40 ലക്ഷത്തിലധികം ശ്രോതാക്കളെയാണ്. അനന്തപുരി എഫ്എമ്മിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എഫ്എമ്മിന്റെ പേര് മാറ്റിയത് വിവാദമായിരുന്നു. വിവിധ് ഭാരതി മലയാളം എന്ന് എഫ്എമ്മിന്റെ പേര് മാറ്റുകയും മലയാളം പ്രക്ഷേപണം കുറച്ച് ഹിന്ദി ഭാഷയിലുള്ള പരിപാടികള്‍ കുത്തിനിറച്ചതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മീഡിയം വേവിലൂടെ സംപ്രേക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധമുട്ടുകള്‍ കൊണ്ടാണ് എഫ്എം പ്രക്ഷേപണം അവസാനിപ്പിക്കുന്നകതെന്നാണ് പ്രസാര്‍ഭാരതിയുടെ വിശദീകരണം. ബെംഗളൂരു എഫ് എം ഇത്തരത്തില്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെയും കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ ജൂലൈ 16ന് ബെംഗളൂരു എഫ് എമ്മിന്റെ പ്രവര്‍ത്തനവും നിര്‍ത്തി. പ്രക്ഷേപണ സംവിധാനവും എഫ്എമ്മുകളിലെ ഉള്ളടക്കവും ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയം വേവ് സംപ്രേക്ഷണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് ബെംഗളുരു എഫ് എമ്മിന്റെ വിഷയത്തില്‍ എഐആറിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.