KERALA

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ

വെബ് ഡെസ്ക്

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പോലീസ് പിടിയിലായത്. ജനുവരി ആറിനാണ് റാണ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. ഇയാളെ ഉടൻ തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയ്ക്കെതിരെ നിരവധിപേരാണ് പരാതിയുമായി മുന്നോട്ടുവന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിൽ പോയതിന് പിന്നാലെ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേപ്പാൾ അതിർത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരുന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി അറസ്റ്റിലാകുന്നത്.

ഇന്ന് ആറരയോടെയാണ് തൃശൂരിൽ നിന്നുളള പോലീസ് സംഘം കോയമ്പത്തൂരിൽ നിന്ന് റാണയെ പിടികൂടിയത്. തൃശൂർ ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി ആറിന് റാണ കേരളം വിട്ടതോടെ കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുളള മറ്റൊരു സംഘവും റാണയ്ക്കെതിരെ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കൊച്ചി ചേരാനല്ലൂരിലെ ഫ്ലാറ്റിൽ നിന്നും ജനുവരി ആറിനാണ് റാണ രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ തൃശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തി വരികയായിരുന്നു.

126 കോടിയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നി​ഗമനം

നേരത്തെ, പൂനെ, ബാം​ഗ്ലൂർ, ചെന്നൈ അടക്കമുളള ന​ഗരങ്ങളിൽ റാണയ്ക്ക് പബ് അടക്കമുളള ബിസിനസുകൾ ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ഈ സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചത്. 126 കോടിയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നി​ഗമനം. കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബെംഗളൂരൂവിലും പൂനെയിലുമുളള ഡാൻസ് ബാറുകൾ , ഇങ്ങനെ നിരവധി പദ്ധതികളിൽ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആൻറ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിയാണ് റാണ മുങ്ങിയത്

കഴിഞ്ഞ ദിവസം ഇയാളുടെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സതീഷനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ 22 കേസുകളാണ് നിക്ഷേപത്തട്ടിപ്പിൽ റാണയ്ക്കെതിരെ എടുത്തിരിക്കുന്നത്. വിവിധ ജില്ലകളിലെ റാണയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. 48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിയാണ് റാണ മുങ്ങിയത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും