KERALA

അട്ടപ്പാടിയിലെ ഗര്‍ഭിണിക്ക് ദുരിതയാത്ര: വാര്‍ത്തകള്‍ തള്ളി മന്ത്രി; 'നുണ കഥകൾ പാടി ലോകം ചുറ്റി വരും'

വെബ് ഡെസ്ക്

അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ തുണിയില്‍ കെട്ടി ചുമക്കേണ്ടി വന്നതായുള്ള വാര്‍ത്തകള്‍ തള്ളി മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസികള്‍ താമസിക്കുന്ന ഊരില്‍ നിന്ന് ഗര്‍ഭിണിയെ തുണിയില്‍ കിടത്തി അല്‍പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലന്‍സില്‍ എത്തിച്ചത് വസ്തുതാ വിരുദ്ധമായി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കാട്ടിനുള്ളില്‍ നിന്നും ഭവാനിപ്പുഴ മറികടന്ന് അല്‍പ്പം ദൂരമകലെ ആംബുലന്‍സ് എത്തിയ സ്ഥലത്ത് യുവതിയെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ചതിനെ ചില മാധ്യമങ്ങള്‍ 3.5 കിലോമീറ്റര്‍ കാട്ടിലൂടെ തുണിയില്‍ കെട്ടി ചുമന്ന് എത്തിച്ച സംഭവം കെട്ടുകഥകളും മുളപ്പാലത്തിന്റെ പടങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു. കടുക് മണ്ണയില്‍ ഇരുമ്പ് തൂക്കുപാലം നിര്‍മിച്ച് ഊരു നിവാസികളുടെ യാത്രാ ക്ലേശം പരിഹരിച്ചതുപോലും മറന്നു പോയി. ഇവിടുത്തെ 5 കോളനികളിലേക്കും തൂക്കുപാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

പുതൂര്‍ ഗ്രാമപഞ്ചയത്ത് ഒന്നാം വാര്‍ഡ് കടുക്ക്മണ്ണ പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ഞായറാഴ്ച രാവിലെ കോട്ടത്തറ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെയാണ് ദുരിത യാത്ര എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, കഴിഞ്ഞ ആഴ്ച കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി മരുന്നുകളുമായി ഊരിലേക്ക് മടങ്ങിയതായിരുന്നു യുവതി. ജനുവരി എട്ടിനാണ് പ്രസവം കണക്കാക്കിയിരുന്നത്. ശനിയാഴ്ച രാത്രി പ്രസവവേദന ഉണ്ടായപ്പോള്‍ തന്നെ നഴ്‌സും പട്ടിക വര്‍ഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. അമ്മയും കുഞ്ഞും സുഖമായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ സുഖമായി തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും