KERALA

അപ്പക്കഷ്ണത്തിന് വേണ്ടി പോരടിച്ച് അപ്പം കിട്ടാതെ പോയ കഥയെ പൊലിപ്പിക്കരുത്; മാധ്യമങ്ങളെ പരിഹസിച്ച് പ്രിയാ വര്‍ഗീസ്‌

വെബ് ഡെസ്ക്

അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിലേക്ക് പാർട്ടിയെ വലിച്ചിഴയ്ക്കണ്ടെന്ന് പ്രിയാ വർ​ഗീസ്. സർക്കാർ- ഗവർണർ പോര്, പാർട്ടി പോര് എന്നൊന്നും ഇതിനെ വിശേഷിപ്പിക്കേണ്ടെന്നും മാധ്യമങ്ങളുടെ കണ്ണടയിൽ ഇതൊന്നും കാണില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിയ പറഞ്ഞു. ജോസഫ് സ്കറിയയും പ്രിയാ വർ​ഗീസും തമ്മിലുളള ഒരു അപ്പക്കഷ്ണത്തിന്റെ പോരാണ് നിലവിൽ നടക്കുന്നതെന്നാണ് പ്രിയാ വർ​ഗീസ് പറയുന്നത്.

പ്രിയാ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അതുമാത്രമല്ല, താനും രാഗേഷും തമ്മിലുളളത് അച്ഛനും മകളും തമ്മിലുളള ബന്ധമല്ലെന്നും തങ്ങള്‍ രണ്ട് വ്യക്തികൾ മാത്രമാണെന്നും അതവസാനിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉളളൂ എന്ന് പറഞ്ഞു കൊണ്ടാണ് മാധ്യമങ്ങൾക്ക് നേരെ വിമർശനവുമായി പ്രിയ രം​ഗത്ത് വന്നിരിക്കുന്നത്. കെ.കെ. രാഗേഷിനെ പാർട്ടി പുറത്താക്കിയാൽ മാധ്യമങ്ങളുടെ സ്റ്റോറിലൈൻ പൊട്ടും എന്നും പ്രിയ പോസ്റ്റിലൂടെ പരിഹസിക്കുന്നു

ഇപ്പോഴത്തെ തർക്കം നിയമനമോ നിയമന ഉത്തരവോ സംഭവിച്ചിട്ടില്ലാത്ത റാങ്ക് ലിസ്റ്റിലെക്കുറിച്ചാണ്. 2012ൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസാറാകാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും സീനിയോറിറ്റി കൊണ്ട് തന്നെ അത് നേടിയെടുക്കാമെന്നും പ്രിയ പോസ്റ്റിലൂടെ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ വന്നിരിക്കുന്ന വിധിയിൽ തനിക്ക് സങ്കടപ്പെടാൻ മാത്രം ഒന്നുമില്ലെന്നും അസോസിയേറ്റ് പ്രൊഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമില്ലെന്നും പ്രിയ പറയുന്നു.

കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പരാമർശങ്ങളെയും പ്രിയ വിമർശിക്കുന്നുണ്ട്. എന്താണ് ടീച്ചിങ് എന്നതുകൊണ്ട് അർഥമാക്കുന്നതെന്നും ട്യൂഷൻ സ്ഥാപനങ്ങളും സർവ്വകലാശാലകളും തമ്മിലുള്ള അഞ്ചു വ്യത്യാസം പറയാൻ പറഞ്ഞാൽ ഇനി എന്തൊക്കെ പറയണമെന്നും അടക്കമുളള ചോദ്യങ്ങളും പ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും