KERALA

ഇരട്ട നരബലിക്കേസ്: ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും

വെബ് ഡെസ്ക്

ഇരട്ടനരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എറണാകുളം പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്. ഡിജിപിയുടെ നിർദേശപ്രകാരം കൃത്യമായ കർമപദ്ധതി തയ്യാറാക്കിയാണ് അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. പന്ത്രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിട്ടുള്ളത്.

മുഹമ്മദ് ഷാഫിയെ പത്മയുടെ സ്വർണം പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിച്ച് ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ​ഗ്രാം സ്വർണം പണയം വെച്ച് ഒരു ലക്ഷത്തി പതിനായിരം രൂപ ഷാഫി തട്ടിയെടുത്തതായി പത്മയുടെ സഹോദരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഷാഫി കൂടുതൽ സ്ത്രീകളെ ഇരകളാക്കിയിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോ​ഗമിക്കുകയാണ്. ഫോറൻസിക് , സൈബർ വിദ​ഗ്ധരും അന്വേഷണ സംഘത്തിലുണ്ട്.

അതേസമയം ഇലന്തൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹഭാ​ഗങ്ങൾ ഇന്ന് രാസപരിശോധനയ്ക്ക് അയയ്ക്കും. ഡിഎൻഎ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൃതദേഹഭാ​ഗങ്ങൾ കൊല്ലപ്പെട്ട സ്ത്രീകളുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്