KERALA

ആശുപത്രിയിലെ കൊലപാതകശ്രമം അരുണിനൊപ്പം ജീവിക്കാനെന്ന് അനുഷയുടെ മൊഴി; തെളിവെടുപ്പ് പൂര്‍ത്തിയാക്കി

ഡിസ്ചാർജ് ആയ ശേഷം കുത്തിവെപ്പ് നൽകിയതും സിറിഞ്ചിൽ മരുന്ന് ഇല്ലാതിരുന്നതുമാണ് സ്നേഹയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടാക്കിയത്

ദ ഫോർത്ത് - പത്തനംതിട്ട

തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഭർത്താവിന്റെ പെൺ സുഹൃത്ത് ഇഞ്ചക്ഷൻ ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്തി. പുളിക്കിഴ്‌ എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതിയുമായി കായംകുളത്താണ് തെളിവെടുത്തത്. സിറിഞ്ച് വാങ്ങിയ പുല്ലുകുളങ്ങരയിലെ മെഡിക്കൽ സ്റ്റോറിലും വെള്ള കോട്ട് വാങ്ങിയ കായംകുളത്തെ സ്ഥാപനത്തിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അരുണിനൊപ്പം ജീവിക്കാൻ ലക്ഷ്യമിട്ടാണ് കൃത്യം ചെയ്തത് എന്നാണ് അനുഷയുടെ മൊഴി.

പുളിക്കിഴ്‌ എസ്ഐയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കായംകുളത്താണ് തെളിവെടുത്തത്. സിറിഞ്ച് വാങ്ങിയ പുല്ലുകുളങ്ങരയിലെ മെഡിക്കൽ സ്റ്റോറിലും വെള്ള കോട്ട് വാങ്ങിയ കായംകുളത്തെ സ്ഥാപനത്തിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്

പ്രതി അനുഷ ആശുപത്രിയിൽ എത്തുന്നതിന്റെയും സ്നേഹയുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിന്റെയും അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആൾ മാറാട്ടത്തിനും വധശ്രമത്തിനുമാണ് അനുഷക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം തിരികെ എത്തിക്കുന്ന അനുഷയെ വൈകിട്ടോടെ തിരുവല്ല കോടതിയിൽ ഹാജരാക്കും. അതേസമയം സംഭവത്തിൽ പങ്കില്ലെന്നാണ് സ്നേഹയുടെ ഭർത്താവ് അരുണിന്റെ മൊഴി.

കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ അനുഷ മൂന്ന് തവണയാണ് സ്നേഹയെ കുത്തിവച്ചത്. രക്ത ധമനിയിലേക്ക് വായു കടത്തിവിട്ടാണ് കൊലപാതകത്തിന് ശ്രമിച്ചത്. ഡിസ്ചാർജ് ആയ ശേഷം കുത്തിവെപ്പ് നൽകിയതും സിറിഞ്ചിൽ മരുന്ന് ഇല്ലാതിരുന്നതും സ്നേഹയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടാക്കി. ഇവർ ബഹളം വച്ചതോടെ ആശുപത്രി അധികൃതർ ഇടപെടുകയും അനുഷയെ തടഞ്ഞുവച്ചു പോലീസിന് കൈമാറുകയുമായിരുന്നു.

പ്രസവത്തിനായി നാലുദിവസം മുൻപാണ് കരീലക്കുളങ്ങര സ്വദേശി സ്നേഹ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയത്. പ്രസവം കഴിഞ്ഞ് ഇന്നലെ ഡിസ്ചാർജ് ആയ ശേഷമാണ് കൊലപാതക ശ്രമം. അസ്വസ്ഥത അനുഭവപ്പെട്ട സ്നേഹയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കേസിൽ അനുഷയെ മാത്രമാണ് പ്രതിയാക്കിയത് എന്നും അരുണുമായുള്ള വാട്സാപ് ചാറ്റുകൾ പരിശോധിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. ഫർമസിസ്റ്റായ അനുഷ ഈ അറിവ് വച്ചാകും കൊലപാതകത്തിന് ശ്രമിച്ചത് എന്നാണ് പോലീസ് അനുമാനം. ആശുപത്രിയിൽ സ്നേഹയുടെ മുറിയിൽ കൃത്യമായി എത്താൻ അനുഷയെ ആരെങ്കിലും സാഹയിച്ചോ എന്നതിൽ അടക്കം അന്വേഷണം പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ