KERALA

കുസാറ്റ് പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വിസി ചുമതല

സുപ്രീം കോടതി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കാനുള്ള തീരുമാനം

വെബ് ഡെസ്ക്

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. എസ് ബിജോയ് നന്ദന്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) മറൈന്‍ ബയോളജി വിഭാഗം സീനിയർ പ്രൊഫസറാണ്. അക്കാദമിക് അഡ്മിനിസ്ട്രേഷന്‍, ഗവേഷണം, അധ്യാപനം എന്നിവയില്‍ 29 വർഷത്തെ പരിചയമുണ്ട്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കാനുള്ള ഗവർണറുടെ തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

മറൈൻ ബയോളജി & മലിനീകരണം, ക്ലൈമറ്റ് സയൻസ് & പോളാർ ബയോളജി എന്നിവയാണ് ഇഷ്ട മേഖലകൾ. 1993-ല്‍ ഇന്ത്യയിലെ മികച്ച ഡോക്ടറൽ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു അവാർഡ് (ഐസിഎആർ), യുനെസ്കോ ഫെലോഷിപ്പ് (2008), സെഡ്‌എസ്‍‍ഐയുടെ അംഗീകാര അവാർഡ് (2008), യുഎസ് ഫുൾബ്രൈറ്റ് ഫെലോഷിപ്പ് (2013-2014), യുജിസി-ബിഎസ്ആർ മിഡ്-കരിയർ അവാർഡ് (2021) എന്നിവ നേടിയിട്ടുണ്ട്.

ഇന്നലെയാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത്. വി സി പുനര്‍നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശമുയർത്തി. സർക്കാർ ഇടപെട്ടുവെന്ന് ഗവർണർ പറഞ്ഞു. പുനർനിയമനക്കാര്യത്തിൽ ചാൻസലറായ ഗവർണർ തന്റെ അധികാരം ഉപേക്ഷിക്കുകയോ അടിയറവയ്ക്കുമയോ ചെയ്തു. വി സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ല. പ്രൊ ചാന്‍സലര്‍ പോലും നിയമനത്തില്‍ ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.

വി സി നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് കോടതി ആശങ്കയില്ലെന്നും അത് വിലയിരുത്തേണ്ടത് നിയമന അതോറിറ്റിയാണെന്നും കോടതി വ്യക്തമാക്കി. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നത്. അത്തരമൊരു തീരുമാനം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണെന്നും കോടതി പറഞ്ഞു.


ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ബി പര്‍ദിവാലായാണ് വിധി പ്രസ്താവം നടത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ