KERALA

'പ്രതികൾ പ്രാകൃതവിശ്വാസത്തിന്റെ ഇരകൾ'; സവാദിനെ കണ്ടെത്താനാകാത്തത് നിയമ സംവിധാനത്തിന്റെ പരാജയമെന്ന് പ്രൊ. ടി ജെ ജോസഫ്

പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്നുള്ള വിശ്വാസം ഇല്ല

വെബ് ഡെസ്ക്

തന്റെ കൈവെട്ടിയ കേസിലെ പ്രതികളെ ശിക്ഷിച്ചത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന അഭിപ്രായമില്ലെന്ന് പ്രൊഫസർ ടി ജെ ജോസഫ്. യഥാർഥ പ്രതികൾ കാണാമറയത്തിരുന്ന് ഗൂഢാലോചന നടത്തിയവരാണ്. പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണ് പ്രതികളെന്നും കേസിലെ രണ്ടാംഘട്ട വിധിക്ക് ശേഷം ടി ജെ ജോസഫ് പ്രതികരിച്ചു. പ്രധാനപ്രതി സവാദിനെ കണ്ടെത്താന്‍ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്നും ടി ജെ ജോസഫ് പറഞ്ഞു.

പ്രാകൃതവിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വ രഹിത പ്രവര്‍ത്തികള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നവരാണ് യഥാര്‍ഥ കുറ്റക്കാര്‍
പ്രൊ. ടി ജെ ജോസഫ്

'' ആക്രമണം നടത്തിയ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ രാജ്യത്ത് ഒരു നീതി നടപ്പിലാക്കുന്നു എന്ന് മാത്രമേ കരുതുന്നുള്ളൂ. പ്രാകൃത വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വരഹിത പ്രവര്‍ത്തികള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നവരാണ് യഥാര്‍ഥ കുറ്റക്കാര്‍. ആദ്യം ജയിലിലടയ്‌ക്കേണ്ടത് ഇത്തരത്തിലുള്ള പ്രാകൃത വിശ്വാസങ്ങളെയാണ്. ആധുനിക മനുഷ്യരാകാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്'' - ടി ജെ ജോസഫ് പറഞ്ഞു.

'എന്റെ ജീവിതം ആരും തകര്‍ത്തിട്ടില്ല. ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട്. എന്റെ ജീവിതം മാറ്റി മറിച്ചു എന്ന് മാത്രമാണ് കരുതുന്നത്. പക്ഷേ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏത് യുദ്ധത്തിലും ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങള്‍ ഉണ്ടാകും. പോരാട്ടം തുടരുകയാണ് '' - പ്രൊഫ ടി ജെ ജോസഫ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ