ടിപി രാജീവന്‍ 
KERALA

എഴുത്തുകാരന്‍ ടിപി രാജീവന്‍ അന്തരിച്ചു

കരള്‍ വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

വെബ് ഡെസ്ക്

പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ടിപി രാജീവന്‍ (63) അന്തരിച്ചു. കരള്‍ വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി പി രാജീവന്‍. കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ 1959ലാണ് അദ്ദേഹത്തിന്റെ ജനനം. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിന്റെ കഥ യായിരുന്നു ആദ്യ നോവല്‍. ക്രിയാ ശേഷം.., കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, പ്രണയ ശതക എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വെറ്റിലച്ചെല്ലം തുടങ്ങിയവ അദ്ദേഹത്തിന്റ ശ്രദ്ധേയമായ കവിതകളാണ്

2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിന് ആണ് പുരസ്കാരം ലഭിച്ചത്. യുഎസിൽ നിന്നുള്ള റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ്പും നേടിയിട്ടുണ്ട്.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ ടി എന്‍ കോട്ടൂര്‍ എന്നീ കൃതികള്‍ സംവിധായകന്‍ രഞ്ജിത്ത് സിനിമയാക്കുകയും ചെയ്തിട്ടുണ്ട്.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നിന്ന് എംഎ ബിരുദം നേടിയ ഇദ്ദേഹം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളോളം പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായിരുന്നു അദ്ദേഹം.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി