KERALA

അരിക്കൊമ്പൻ: കോടതിവിധിയിൽ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

വെബ് ഡെസ്ക്

അരികൊമ്പൻ കേസില്‍, ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. ഉടുമ്പൻചോല മുതൽ മറയൂർ വരെയുള്ള മേഖലയിലെ 13 പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വനം വകുപ്പിനെതിരെ രൂക്ഷ വിമർനവുമായി നാട്ടുകാർ രംഗത്തുവന്നു. ആനയെ പിടികൂമെന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്ത ശേഷം ആന പാർക്ക് നിർമിക്കുന്നതിനുള്ള ഗൂഢ നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സർക്കാരും വനം വകുപ്പും മറുപടി നൽകണമെന്നാണ് ആവശ്യം. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്ന നാട്ടുകാർ സിങ്കുകണ്ടത്ത് വനം വകുപ്പ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്തു. കുങ്കി ആന താവളത്തിന് മുൻപിലും പ്രതിഷേധം അരങ്ങേറി. ചിന്നക്കനാൽ ബോഡിമെട്ട് പാത നാട്ടുകാർ ഉപരോധിച്ചു. അരികൊമ്പൻ ദൗത്യത്തിൽ, കോടതിയുടെ ഇടപെടലിൽ ശക്തമായ പ്രതിഷേധമാണ് ഇടുക്കിയിൽ ഉയരുന്നത്.

അരിക്കൊമ്പനെ നിരീക്ഷിക്കാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലയയ്ക്കണമെന്നാണ് വിധി. വിദഗ്ധരെ ഉൾപ്പെടുത്തി കമ്മറ്റിയെ നിയോഗിക്കണം. കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് നൽകണം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർവ സന്നാഹവും മേഖലയിൽ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂന്ന് നാല് ദിവസം കൂടി തുടരട്ടേയെന്ന് കോടതി നിലപാടെടുത്തത്.

ചിന്നക്കനാലിലെ 301 കോളനിയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു

കേസ് പരിഗണിക്കവെ, ചിന്നക്കനാലിലെ 301 കോളനിയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. ആനയുടെ സഞ്ചാര പാതയിലും ആവാസ മേഖലയിലും എന്തിനാണ് സർക്കാർ മനുഷ്യനെ പാർപ്പിച്ചത്. റീസെറ്റിൽമെന്റ് നടത്തുന്പോൾ ഇത് ആനകളുടെ ആവാസമേഖലയെന്ന് അറിയാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്തുകാര്യം, പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.

ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പന്‍ ഏഴുപേരെ കൊന്നിട്ടുണ്ടെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. മൂന്നുപേരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. തീരാ തലവേദനയാണ് അരിക്കൊമ്പന്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കിയാണ് പ്രിന്‍സിപ്പില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം