KERALA

കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയുടെ പ്രതിനിധിക്കെതിരെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം

ആർച്ച് ബിഷപ്പ് എത്തിയാൽ തടയുമെന്ന് അൽമായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

വെബ് ഡെസ്ക്

കുർബാന തർക്കങ്ങൾ തുടരുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ, എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനയ്ക്കെത്തിയത് പ്രതിഷേധത്തിൽ കലാശിച്ചു. സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആര്‍ച്ച് ബിഷപ്പിനെ തടയുകയായിരുന്നു. ബിഷപ്പിന് നേരെ കുപ്പിയെറിയുകയും ചെയ്തു.

പോലീസെത്തി പ്രതിഷേധക്കാരെ നീക്കിയതിന് ശേഷമാണ് ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ ബസിലിക്കയിൽ പ്രവേശിപ്പിച്ചത്. പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രശ്നം ശാന്തമാക്കാന്‍ പോലിസ് പ്രതിഷേക്കാരുമായി ചർച്ച നടത്തി.

ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധത്തിനൊപ്പം വൈദികര്‍ക്ക് നേരെ അസഭ്യ വര്‍ഷവും നടത്തി

ആർച്ച് ബിഷപ്പ് എത്തിയാൽ തടയുമെന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും നല്‍കിയിരുന്നു. പ്രതിഷേധകരെ അവഗണിച്ച് പ്രാർത്ഥന നടത്താൻ ആർച്ച് ബിഷപ്പ് സിറിൽ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധത്തിനൊപ്പം വൈദികര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.

പ്രശ്ന പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഏക പക്ഷീയമായാണ് നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന സിനഡ് തീരുമാനം പ്രാവർത്തികമാക്കാൻ സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ നയം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രതിഷേധത്തിന്റെ സാഹചര്യം ഉടലെടുത്തത്.

വിമതരുമായി നടത്തിയ ചർച്ചയിലും ആർച്ച് ബിഷപ്പ് നിലപാടിൽ ഉറച്ചു നിന്നിരുന്നു. ഇതോടെയാണ് ഇനി ചർച്ചയ്ക്കില്ലെന്ന് വൈദിക സമിതിയും അൽമായ മുന്നേറ്റവും തീരുമാനിച്ചത്. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നതോടെ ജനുവരി മുതൽ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ