എരുമേലിയിലെ പ്രതിഷേധം  
KERALA

ബഫര്‍ സോണ്‍; എരുമേലിയില്‍ പ്രതിഷേധം, വനംവകുപ്പ് ബോർഡ് നാട്ടുകാർ പിഴുതെറിഞ്ഞു, സര്‍ക്കാരിന് മുന്നില്‍ പരാതിപ്രവാഹം

വെബ് ഡെസ്ക്

ബഫര്‍ സോണ്‍ വിഷയത്തില്‍ കോട്ടയം എരുമേലിയില്‍ ജനകീയ പ്രതിഷേധം. എരുമേലി എയ്ഞ്ചല്‍വാലിയിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. വനംവകുപ്പ് ഓഫീസിന്റെ ബോര്‍ഡ് പിഴുതുമാറ്റി കരി ഓയില്‍ ഒഴിച്ചു. ഇളക്കിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.

ആശുപത്രി, സ്‌കൂള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പടുന്ന പ്രദേശം എങ്ങനെ വനംമേഖലയാകുമെന്ന് പ്രതിഷേധക്കാർ

വനംവകുപ്പിന്റെ ഭൂപടത്തില്‍ ജനവാസ മേഖല ഉള്‍പ്പെട്ടതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ആശുപത്രി, സ്‌കൂള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പടുന്ന പ്രദേശം എങ്ങനെ വനമേഖലയാകുമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ഉപഗ്രഹ സര്‍വേയുടെ ഭൂപടം പുറത്ത് വന്നപ്പോള്‍ സാങ്കേതിക പിഴവാണ്, പരിഹരിക്കപ്പെടും എന്നാണ് അറിയിച്ചത്. എന്നാല്‍ പുതുതായി പുറത്തിറക്കിയ ഭൂപടത്തിലും പ്രശ്‌നം ആവര്‍ത്തിച്ചപ്പോള്‍ പ്രതിഷേധിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബഫര്‍സോണിനെതിരെ പതിനായിരത്തിലേറെ പരാതികളാണ് ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്

മാപ്പിലെ അപാകതകള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ മാപ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കി. എന്നാല്‍ പുതുക്കിയ മാപ്പിലും ഞങ്ങള്‍ വനത്തിനകത്ത് ആണെന്ന് പറയുമ്പോള്‍ എന്ത് ചെയ്യുമെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. അതേസമയം ബഫര്‍സോണിനെതിരെ പതിനായിരത്തിലേറെ പരാതികളാണ് ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്. എല്ലാ പരാതികളും പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ