KERALA

ഭിന്നശേഷിക്കാരോട് വിവേചനം; യൂണി. അസിസ്റ്റന്റ് പ്രിലിമിനറി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അവസാനനിമിഷം, പഠിക്കാൻ 6 ദിവസം

ജൂലൈ 21ന് പ്രസിദ്ധീകരിച്ച പ്രിലിമിനറി റാങ്ക് ലിസ്റ്റില്‍ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്താൻ തയാറാവാതിരുന്ന പി എസ് സി ഇവരെ ഉൾപ്പെടുത്തിയത് ഓഗസ്റ്റ് 18ന്

ഇംതിയാസ് കരീം

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി റാങ്ക് ലിസ്റ്റില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ പി എസ് സി ഉള്‍പ്പെടുത്തിയത് അവസാന നിമിഷം. ഇതോടെ ഇവർക്ക് മെയിൻ മെയിന്‍ പരീക്ഷയ്ക്ക് പഠിക്കാൻ ലഭിക്കുന്നത് ആറ് ദിവസം. ഓഗസ്റ്റ് 25 നാണ് മെയിന്‍ പരീക്ഷ. ഇതിനായി ജൂലൈ 21ന് പ്രസിദ്ധീകരിച്ച പ്രിലിമിനറി റാങ്ക് ലിസ്റ്റില്‍ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയിരുന്നില്ല. ഉദ്യോഗാര്‍ഥികള്‍ പി എസ് സിയെ ബന്ധപ്പെട്ടപ്പോള്‍, മെയിന്‍ പരീക്ഷയ്ക്ക് ആവശ്യമുള്ളവരെ ലഭിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍, ഓഗസ്റ്റ് 18ന് മുന്നൂറിലേറെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു.

ഓഗസ്റ്റ് 25 നാണ് മെയിന്‍ പരീക്ഷ

ഏപ്രില്‍, മേയ് മാസങ്ങളില്‍ മൂന്ന് ഘട്ടമായാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ജൂലൈ 21ന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു മാസത്തിലധികം സമയം പഠനത്തിനായി ലഭിക്കുമെന്നിരിക്കെ സംവരണവിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് പഠനത്തിനായി ലഭിക്കുക ആറ് ദിവസം മാത്രം.

സ്‌പെഷ്യല്‍ പാഠഭാഗങ്ങള്‍ അടക്കം പഠിക്കാന്‍ ഒരു മാസമെങ്കിലും വേണമെന്നും പി എസ് സിയുടേത് വിവേചനപരമായ നടപടിയാണെന്നും ഉദ്യോഗാര്‍ഥിയായ മലപ്പുറം എടക്കര സ്വദേശി സല്‍മാനുല്‍ ഫാരിസ് 'ദ ഫോര്‍ത്തി' നോട് പറഞ്ഞു.

ഉദ്യോഗാർഥികൾക്ക് പി എസ് സിയിൽനിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി

പരീക്ഷത്തീയതി മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍. ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ കേള്‍വി, സംസാരം, കാഴ്ച ശേഷികളില്ലാത്തവരെ പരിഗണിച്ചിട്ടുണ്ടെന്നും മറ്റു വൈകല്യങ്ങലുള്ളവരെയാണ് ഓഗസ്റ്റ് 18ന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും പി എസ് സി അധികൃതര്‍ 'ദ ഫോര്‍ത്തി' നോട് പറഞ്ഞു. എന്നാല്‍ പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള സമയം എല്ലാവര്‍ക്കും ഒരുപോലെ നല്‍കേണ്ടതല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.

ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണമുണ്ടായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലടക്കം വന്‍ വീഴ്ചയാണ് പി എസ് സിക്ക് സംഭവിച്ചിരിക്കുന്നത്. പരീക്ഷ തീയതി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ എഴുതി അറിയിക്കണമെന്നും പി എസ് സി വ്യക്തമാക്കുന്നു. പരീക്ഷാതീയതി മാറ്റണമെന്ന് അറിയിച്ച് പി എസ് സി ചെയര്‍മാന് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ കത്തയച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ