KERALA

താമരശ്ശേരി ചുരത്തില്‍ നിർത്തിയാൽ '20ന്റെ പണി'

കഴിഞ്ഞ ദിവസം രാവിലെ മുതൽ 20 രൂപ വീതം യാത്രക്കാരിൽ നിന്ന് ഈടാക്കിയെങ്കിലും ജില്ലാ ഭരണകൂടം ഇടപെട്ടതോടെ ഫീസ് വാങ്ങുന്നത് താത്കാലികമായി നിർത്തി

ശ്യാംകുമാര്‍ എ എ

താമരശ്ശേരി ചുരത്തിൽ നിർത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് ഈടാക്കാൻ പുതുപ്പാടി പഞ്ചായത്ത് നീക്കം. കഴിഞ്ഞ ദിവസം രാവിലെ മുതൽ 20 രൂപ വീതം യാത്രക്കാരിൽ നിന്ന് ഈടാക്കിയെങ്കിലും ജില്ലാ ഭരണകൂടം ഇടപെട്ടതോടെ ഫീസ് വാങ്ങുന്നത് താത്കാലികമായി നിർത്തി. അതേസമയം ഫീസ് വാങ്ങണമെന്ന നിലപാടിൽ തന്നെയാണ് പഞ്ചായത്ത്. ചുരത്തിൽ മാലിന്യം തള്ളുന്നത് കൂടുന്ന സാഹചര്യത്തിലാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാൽ യൂസര്‍ ഫീസിനെതിരെ യാത്രക്കാർ രംഗത്തെത്തി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍