KERALA

മണർകാട് പള്ളിയിലെ ഉത്സവം; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് എൽഡിഎഫ്

വെബ് ഡെസ്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് എൽഡിഎഫ്. പുതുപ്പള്ളി അംസബ്ലി മണ്ഡലത്തിലുള്ള മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ഉത്സവം നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. മന്ത്രി വിഎന്‍ വാസവനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. വോട്ടെടുപ്പും വോട്ടെണ്ണലും നടക്കുന്ന തീയതികൾ പുനഃപരിശോധിക്കണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന് രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശങ്കയില്ല. ശക്തരായ നേതാക്കൾ അവിടെയുണ്ടെന്നും വാസവൻ പറഞ്ഞു.

കമ്മീഷന്റെ പ്രഖ്യാപനത്തിൽ അസാധാരണത

എട്ട് നോയമ്പും, ഓണക്കാലവും, അയങ്കാളി ദിനവും, ശ്രീനാരായണഗുരു ജയന്തിയും ഒന്നിക്കുന്ന കാലയളവിലെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണം. കമ്മീഷന്റെ പ്രഖ്യാപനത്തിൽ അസാധാരണതയുണ്ട്. ഇത് സംബന്ധിച്ച് പരാതി നൽകാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പ്രതികരിച്ചു.

മുൻ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ജനപ്രതിനിധി മരിച്ചതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ്. ഏത് സമയത്തും തിരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലത്തിന്റെ സവിശേഷകരമായ സാഹചര്യങ്ങളേയും നാടിന്റെ പ്രധാനപ്പെട്ട ഉത്സവ കാലഘട്ടത്തേയും തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിച്ചില്ല.

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഓഗസ്റ്റ് 21നും, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ഓഗസ്റ്റ് 28നും, യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം ഓഗസ്റ്റ് 31നും കേരളം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളെല്ലാം നടക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എൽഡിഎഫ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും