KERALA

പുതുപ്പള്ളി: എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും, സമീപകാല തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റങ്ങളിൽ പ്രതീക്ഷ

വെബ് ഡെസ്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം കോട്ടയത്ത് ജില്ലാകമ്മിറ്റി ചേര്‍ന്ന ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിൻ്റെ പേരിന് തന്നെയാണ് ആദ്യ പരിഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണന പട്ടികയിലുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയും ഇന്ന് തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജിന്‍ ലാല്‍, നോബിള്‍ മാത്യൂ, എന്നിവരാണ് എന്‍ഡിഎ സാധ്യതാ പട്ടികയിലുള്ളത്. അതേസമയം, നിലവില്‍ പ്രചരണം അരംഭിച്ച ചാണ്ടി ഉമ്മന്‍ വീടുകയറിയുള്ള പ്രചാരണത്തിലേക്ക് കടക്കുകയാണ്. നാളെ മുതല്‍ ഗൃഹ സന്ദര്‍ശന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

വീടുകയറിയുള്ള പ്രചരണത്തിന് ചാണ്ടി ഉമ്മന്‍

പുതുപ്പളളി ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് ആസന്നമായ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച തീയതിയെ ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാതെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മണര്‍കാട് പള്ളിയിലെ ഉത്സവം പ്രമാണിച്ച് തീയതികള്‍ പുനഃപരിശോധിക്കണമെന്ന് സിപിഎമ്മും, കോണ്‍ഗ്രസ് പ്രാദേശിത നേതൃത്വവും ആവശ്യം ഉന്നയിച്ചിരുന്നു.

സെപ്റ്റർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്നു മുതൽ 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന 18ന് നടക്കും. 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 1,75,605 വോട്ടർമാരാണ് മണ്ഡലത്തിലുളളത്. 89,897 സ്ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും മൂന്ന് ഭിന്ന ലിംഗ വോട്ടർമാരും.

പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. 96 ഇടങ്ങളിലായി 182 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

6376 പേരാണ് 80 വയസിനു മുകളിലുള്ള വോട്ടർമാർ. 1765 ഭിന്നശേഷിക്കാരായ വോട്ടർമാരാണുളളത്. ഇതിൽ 1023 പുരുഷന്മാരും 742 സ്ത്രീകളുമുണ്ട്. 133 പുരുഷന്മാരും 48 സ്ത്രീകളും ഉൾപ്പെടെ 181 പ്രവാസി വോട്ടർമാരാണുള്ളത്. 138 സർവീസ് വോട്ടർമാരുമുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?