KERALA

എഡിജിപി എം ആർ അജിത് കുമാറിനെ വിടാതെ പി വി അൻവർ, 'കവടിയാറിൽ 'കൊട്ടാരം' പണിയുന്നു' ; എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്ന് മറുപടി

വെബ് ഡെസ്ക്

ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണവുമായി എം എൽ എ പി വി അൻവർ. തിരുവനന്തപുരം കവടിയാറിൽ അജിത് കുമാർ കൊട്ടാരസമാനമായ വീടുപണിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെന്റിന് 70 ലക്ഷത്തിലധികം വിലയുള്ള പത്ത് സെന്റാണ്. ഇതിനുള്ള പണം എവിടുന്ന് ലഭിച്ചുവെന്ന കാര്യം മാധ്യമങ്ങൾ അന്വേഷിക്കണമെന്നും തിങ്കളാഴ്ച വാർത്താസമ്മേളനത്തില്‍ നിലമ്പൂർ എംഎൽഎ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങളെല്ലാം അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും താൻ കത്ത് നൽകിയിട്ടുണ്ട്. അതവർ അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് അജിത്കുമാർ.

"കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നത്" പി വി അൻവർ ആരോപിച്ചു. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ട്. സോളാർ കേസിലെ പ്രതികളിൽനിന്ന് പണം വാങ്ങി നൽകാമെന്ന് അജിത് കുമാർ സരിതയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാതിക്കാരി മൊഴി മാറ്റാൻ തയ്യാറായതെന്നും അൻവർ പറഞ്ഞു.

കൂടാതെ, എടവണ്ണയിൽ റിദാൻ എന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ നിരപരാധിയെ കുടുക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു. കേസിൽ കുറ്റമാരോപിക്കപ്പെട്ട ഷാൻ എന്ന യുവാവുമായി റിദാന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ഇടപെട്ടു. അങ്ങനെയൊരു മൊഴി നൽകണമെന്ന് ഭാര്യയ്ക്ക് മേൽ പോലീസ് സമ്മർദ്ദം ചെലുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നുമെല്ലാം അൻവർ ആരോപിച്ചു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്