KERALA

'കള്ളക്കടത്തിൻ്റെ പങ്ക് ശശി പറ്റുന്നുണ്ടോയെന്ന് സംശയം, ഞാൻ മാത്രമല്ല, ഇഎംഎസ്സും പണ്ട് കോൺഗ്രസ്'; മുഖ്യമന്ത്രിയെ തള്ളി അൻവർ

തനിക്ക് ചുറ്റമുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി തിരിച്ചറിയുന്നില്ല

വെബ് ഡെസ്ക്

കേരള പോലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തുടങ്ങിവച്ച വിവാദത്തില്‍ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ശനിയാഴ്ച രാവിലെ മുഖ്യമവന്ത്രി പിണറായി വിജയന്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധ്യമങ്ങളെ കണ്ട അന്‍വര്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് പോലും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന നിലയിലാണ് പ്രതികരണം നടത്തിയത്. പി ശശിയെ ലക്ഷ്യമിട്ട അന്‍വര്‍ നടത്തിയ പ്രതികരണങ്ങള്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നേക്കും.

പി ശശിയെ ആക്രമിച്ചും മുഖ്യമന്ത്രിയെ ഉപദേശിച്ചുമായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച അദ്ദേഹം ഇം എംഎസും പഴയ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു എന്ന നിലപാടാണ് സ്വീകരിച്ചത്. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ് എന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം അദ്ദേഹത്തിന്റെ വിശ്വാസം മാത്രമാണെന്നും അന്‍വര്‍ പ്രതികരിച്ചു. തനിക്ക് അത്തരം ഒരു അഭിപ്രായമില്ല. മുന്‍പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു പി ശശിയ ഏത് അവസരത്തിലാണ് പുറത്താക്കപ്പെട്ടത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ സാഹചര്യത്തില്‍ നിന്ന് കടുകിട പി ശശി ഇപ്പോഴും മാറിയിട്ടില്ല. അതിലും മോശമാണെന്ന് പറയേണ്ടിവരുമെന്നും പി വി അന്‍വര്‍ ആരോപിച്ചു.

തനിക്ക് ചുറ്റമുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി തിരിച്ചറിയുന്നില്ല. വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിയായ വ്യക്തിയില്‍ നിന്ന് കൈക്കൂലി വാങ്ങി. ഇയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ പി ശശിയും എഡിജിപി അജിത്ത് കുമാറും വഴിവിട്ട് ഇടപെട്ടെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റില്‍ ചാടിക്കലാണ് കൂടെനില്‍ക്കുവരുടെ ലക്ഷ്യമെന്നും അന്‍വര്‍ വിമര്‍ശിച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം