KERALA

രാഷ്ട്രീയം പോലെയാണ് ജോഡോ യാത്രയുടെ മുൻനിരയും;ഇടയ്ക്ക് ആരെങ്കിലും വീഴും- ചിരിയും ചിന്തയും പങ്കുവെച്ച് രാഹുലും നേതാക്കളും

രാഹുൽ ​ഗാന്ധി തന്നെയാണ് തന്റെ യൂട്യൂബിൽ രസകരമായ വീഡിയോ പങ്കുവെച്ചത്

വെബ് ഡെസ്ക്

പരസ്പരം കളിയാക്കലുകളും തമാശ പറയലും പിന്നെ കളിയിൽ അൽപം കാര്യവും. കേരളത്തിലെ യാത്രയ്ക്ക് ശേഷം സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കളുമായി രാഹുൽ ​ഗാന്ധി നടത്തിയ ചർച്ചയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രാഹുൽ ​ഗാന്ധി തന്നെയാണ് തന്റെ യൂട്യൂബിൽ രസകരമായ വീഡിയോ പങ്കുവെച്ചത്. നേതാക്കൾക്കൊപ്പമിരുന്ന് വളരെ രസകരമായി യാത്രയെ കുറിച്ചും യാത്രയ്ക്കിടയിലുണ്ടായ കാര്യങ്ങളും പങ്കുവയ്ക്കുകയാണ് രാഹുൽ ​ഗാന്ധി.

രമേശ് ചെന്നിത്തല രാവിലെ എഴുന്നേൽക്കുന്നതിനെ കളിയാക്കിയാണ് വീഡിയോ തുടങ്ങുന്നത്. കൂട്ടത്തിൽ എം എം ഹസനും മറ്റുള്ളവരും കൂടി ചേരുന്നു. യാത്രയിൽ ഇടയ്ക്കിടെ മുൻനിരയിൽ നിൽക്കുന്നവർ വീഴുന്നതിനെ കുറിച്ച് രാഹുൽ പറഞ്ഞപ്പോൾ പിന്നെ കൂട്ടച്ചിരിയായി. ''രാഷ്ട്രീയം പോലെയായിരുന്നു യാത്രയിലെ മുൻ നിരയും. ഇടയ്ക്കിടെ ആരെങ്കിലും വീഴും. പിന്നെ അവരെ പൊക്കിയെടുക്കണം. ഹസനും മുരളീധരനും തമ്മിലായിരുന്നു നടക്കാൻ മത്സരം. പക്ഷേ നിങ്ങൾ രണ്ടുപേരും വീണിരുന്നു''- രാഹുൽ പറയുന്നു.

എന്നാൽ തമാശയ്ക്കപ്പുറം യാത്രയുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങളും ചർച്ചയായി. യാത്രയിലെ ജനപങ്കാളിത്തവും കേരളത്തിലെ വ്യവസയാത്തെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചുമെല്ലാം രാഹുൽ ​ഗാന്ധി നേതാക്കളുമായി പങ്കുവെച്ചു. ഭാരത് ജോ‍ഡോ യാത്രയുടെ കേരളത്തിലെ പര്യടനം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ രാഹുൽ നേതാക്കൾക്ക് നന്ദിയും പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം