KERALA

'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്

'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്

വെബ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്. 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മലപ്പുറം ആര്‍എസ്എസ് സഹ കാര്യ വാഹക് ആണ് നോട്ടീസ് അയച്ചത്.ജനുവരി മുപ്പതിന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നു. ഗാന്ധിജിക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പിന്‍ബലം ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്‍ക്ക് കൊന്നു എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ജാള്യതയും അറപ്പുമുണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു.

ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍എസ്എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡിഎംകെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ആണ് നിയമനടപടിയുമായി ആര്‍എസ്എസ് രംഗത്തെത്തിയത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി