KERALA

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

രണ്ട് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴാണ് പുറത്ത് വന്നത്

വെബ് ഡെസ്ക്

കോൺഗ്രസിന്റെ യുവമുഖം രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ. രണ്ട് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴാണ് പുറത്ത് വന്നത്. രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി അഡ്വ. അബിൻ വർക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഡിഗ്രി പഠിക്കുന്ന സമയത്ത് തന്നെ കെ എസ് യു പ്രവർത്തകനായിരുന്ന രാഹുൽ പിന്നീട് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തും, എൻ എസ് യു ഐ ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. എൻ എസ് യുവില പ്രവർത്തിക്കുന്ന സമയത്തതാണ് മാധ്യമ ശ്രദ്ധയി ലഭിക്കുന്നത്. ഇപ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ ഗവേഷകനാണ്.

എൻ എസ് യു ഐയുടെ ഗവേഷക വിഭാഗത്തിന്റെ ചുമതലയിലിരിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്കെത്തുന്നത്. ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായിരിക്കെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി രാഹുൽ മാങ്കൂട്ടത്തിലുണ്ടായിരുന്നു. തൃക്കാക്കരയിലും, പുതുപ്പള്ളിയിലുമുൾപ്പെടെ നിരവധി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മുഖ്യപ്രചാരകനായും രാഹുൽ ഉണ്ടായിരുന്നു

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി