KERALA

വന്ദേഭാരത് രണ്ട് മിനിട്ട് വൈകി; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് നടപടി

ദ ഫോർത്ത് - തിരുവനന്തപുരം

ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിട്ട് വൈകിയെന്ന കാരണത്താല്‍ റെയില്‍വെ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് നടപടി. ഇന്നലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പിറവത്ത് വേണാട് എക്സ്പ്രസിന് ആദ്യം സിഗ്നൽ നല്‍കിയതിനാല്‍ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു.

എന്നാല്‍ വന്ദേഭാരത് വൈകിയതുമായി ബന്ധപ്പെട്ടല്ല സസ്‌പെന്‍ഷന്‍ എന്നാണ് റെയില്‍വെയുടെ നിലപാട്.

ട്രയല്‍ റണ്‍ നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറായിരുന്നു. പിറവം സ്റ്റേഷനിൽ വേണാട് എക്സ്പ്രസ് എത്തിയതും വന്ദേഭാരത് കടന്ന് പോയതും ഒരേ സമയത്ത് ആയിരുന്നു. നിറയെ യാത്രക്കാരുള്ള വേണാട് എക്സ്പ്രസിന് പിറവം സ്റ്റേഷനില്‍ ആദ്യ സിഗ്നല്‍ നല്‍കി കടത്തിവിടുകയാണ് ഉണ്ടായത്. ഇതാണ് ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടിക്ക് കാരണമായത്.

കണ്ണൂരില്‍ നിന്ന് ഏഴ് മണിക്കൂര്‍ 20 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയത്. ഉച്ചയ്ക്ക് 2.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് രാത്രി 9.30നാണ് എത്തിച്ചേര്‍ന്നത്. കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് 7മണിക്കൂര്‍ 10 മിനിറ്റായിരുന്നു വേണ്ടിവന്നത്. മടക്കയാത്രയിൽ 10 മിനിറ്റ് അധികം വേണ്ടിവന്നു. വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടവുമായി ബന്ധപ്പെട്ട് പല ട്രെയിനുകളും വൈകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് മിനിറ്റ് വൈകിയതിന് ഉദ്യോഗസ്ഥനെതിരെ റെയിൽവേയുടെ നടപടി. എന്നാല്‍ വന്ദേഭാരത് വൈകിയതുമായി ബന്ധപ്പെട്ടല്ല സസ്‌പെന്‍ഷന്‍ എന്നാണ് റെയില്‍വെയുടെ നിലപാട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ