KERALA

കുട്ടനാടിനെ ആവേശത്തിലാക്കാന്‍ രാജീവ് ഗാന്ധി ജലോത്സവം; ദ ഫോര്‍ത്തില്‍ 2.30 മുതല്‍ തത്സമയം

ദ ഫോര്‍ത്തിന്റെ യൂട്യൂബ്, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ കാണാം

വെബ് ഡെസ്ക്

പുളിങ്കുന്ന് രാജീവ് ഗാന്ധി ജലോത്സവത്തെ ആവേശത്തിലാക്കാന്‍ കുട്ടനാട് ഒരുങ്ങി. ഉച്ചയ്ക്ക് രണ്ടരക്ക് മത്സരങ്ങള്‍ ആരംഭിക്കും. 9 വള്ളങ്ങളാണ് മത്സര രംഗത്തുള്ളത്. സിബിഎല്ലിലെ മൂന്നാമത്തെ മത്സരമാണ് ഇന്ന് നടക്കുക.

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യമത്സരമായ നെഹ്റു ട്രോഫിയില്‍ പിബിസി തുഴഞ്ഞ കാട്ടില്‍ തെക്കതില്‍ ചുണ്ടനായിരുന്നു വിജയി. രണ്ടാം സ്ഥാനത്ത് എത്തിയത് എത്തിയത് എന്‍സിഡിസി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ഒന്നാമത് എത്തിയത്. ലീഗില്‍ രണ്ട് ടീമുകളും തുല്യ നിലയിലായതിനാല്‍ ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ നെഹ്രുട്രോഫിയില്‍ ആദ്യ 9 സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മത്സര രംഗത്തുള്ളത്.

  • കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്

  • കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ

  • പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിൽ

  • എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്

  • കുമരകം എൻസിഡിസിയുടെ നടുഭാഗം

  • കൈനകരി യുബിസിയുടെ കാരിച്ചാൽ

  • പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം

  • കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി

  • കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം

എന്നീ ചുണ്ടൻ വള്ളങ്ങളാണ് നിര്‍ണായക മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

ചെറുവള്ളങ്ങളും മത്സരത്തിന് തയാറായിട്ടുണ്ട്. മത്സരത്തിന്റെ ഇടവേളയിലാണ് ചെറുവള്ളങ്ങളുടെ മത്സരം നടക്കുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗങ്ങളിലെ തുരുത്തിത്തറ, മൂന്നുതൈക്കൽ, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലെ ദാനിയേൽ, കുറുപ്പുപറമ്പൻ, വെപ്പ് ബി ഗ്രേഡ് വിഭാഗത്തിലെ പുന്നത്ര പുരയ്ക്കൽ, പി.ജി.കരിപ്പുഴ എന്നീ വള്ളങ്ങൾ ചെറുവള്ളംകളിയിൽ പങ്കെടുക്കും. വിജികൾക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയ സമ്മാനദാനം നിർവഹിക്കും.

രാജീവ് ഗാന്ധി കുട്ടനാട് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് പുളിങ്കുന്നില്‍ രാജീവ് ഗാന്ധി ജലോത്സവം ആരംഭിച്ചത്. വലിയ പള്ളിയുടെ മുന്‍പിലുള്ള ആറ്റില്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 24നാണ് ഈ വള്ളംകളി നടക്കുന്നത്. സിബിഎല്ലിന്റെ ഭാഗമായതോടെ വലിയ ആവേശമാണ് പുളിങ്കുന്ന് അടക്കമുള്ള ജലോത്സവങ്ങളിലും ഉണ്ടാവുന്നത്.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019 ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത് കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ