''തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ണാടകയിലെത്തിയപ്പോഴായിരുന്നു ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്. സംസാരിക്കാനാകാത്ത അദ്ദേഹത്തെയാണ് അന്ന്. രാഹുല്‍ ഗാന്ധി അദ്ദേഹത്തെ കാണാനെത്തി അദ്ദേഹത്തിനെന്തൊക്കയോ സംസാരിക്കാനുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. അതായിരുന്നു അവസാന കൂടിക്കാഴ്ച്ച '' ഉമ്മന്‍ ചാണ്ടിയുമായുള്ള അവസാന കൂടികാഴ്ച്ചയെ ഓര്‍ത്തെടുക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എന്നെ സംബന്ധിച്ചിടത്തോളം സഹോദരന്റെ വേര്‍പാടാണ്. ദീര്‍ഘ കാലത്തെ ബന്ധവും പൊതു ജീവനവുമാണ് ഞങ്ങള്‍ക്കുള്ളത്. ആഴത്തിലുള്ള അടുപ്പവുമുണ്ട്. നാല് തവണ കോട്ടയത്തെ പാര്‍ലമെന്റില്‍ മത്സരിക്കുകയും മൂന്നു തവണ ജയിക്കുകയും ചെയ്തതിന്റെ പിന്നില്‍ ഉമ്മന്‍ ചാണ്ടിഎന്ന കരുത്തുറ്റ നേതാവിന്റെ പാര്‍ണമായി പിന്തുണ എനിക്കുണ്ടായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് ഇത്രയേറെ സംഭാവന ചെയ്ത മറ്റൊരു നേതാവിനെ നമ്മുക്ക് കാണാന്‍ കഴിയില്ല. എവിടെ ചെന്നാലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഇത്രത്തോളം സഞ്ചരിച്ച നേതാക്കള്‍ ഉണ്ടാകില്ല. ആര്‍ക്കും അദ്ദേഹത്തെ എപ്പോഴും സമീപിക്കാമായിരുന്നു. അത്രമാത്രം ജനങ്ങളെ സ്‌നേഹിച്ച ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണദ്ദേഹം. കേരളത്തിലെ പല നിയമ നിര്‍മാണങ്ങളും ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതില്‍ വിഘാതമാണെന്ന് മനസിലാക്കി നൂറു കണക്കിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ വ്യക്തി. അതിവേഗം ബഹുദൂരമെന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു അത്. ഇണക്കവും പിണക്കവും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും വ്യക്തി ജീവിതത്തെ ബാധിച്ചിട്ടില്ല. എന്ത് പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു രമേശ് ചെന്നിത്തല ഓര്‍ത്തെടുക്കുന്നു. നിയമങ്ങളുടേയും ചട്ടങ്ങളുടേയും ഒരാളെ സഹായിക്കുന്നതില്‍ തടസമാകാന്‍ അനുവദിച്ചിട്ടില്ല. ലീഡറും അങ്ങനെയായിരുന്നു. അതാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. സുഖമില്ലാതിരിക്കുമ്പോഴും അദ്ദേഹം ജനങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നു രമേശ് ചെന്നിത്തല പറയുന്നു.
അതേ സമയം ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടംമാണെന്നും തന്റെ പൊതു ജീവിതത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്നും തന്റെ കുടുംബത്തിനും വലിയ നഷ്ടമാണ് സംഭവിച്ചതെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
''തന്റെ കുടുംബജീവിതത്തിന് കാരണക്കാരനായത് ഉമ്മന്‍ചാണ്ടിയാണെന്നും കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും പറയുകയായിരുന്നു അദ്ദേഹം. ഊണിലും ഉറക്കത്തിലും എങ്ങനെ ജനങ്ങളെ സഹായിക്കാം എന്ന് ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആലോചന. സഹായം തേടി വന്ന ആരെയും നിരാശരാക്കിയില്ല കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ചെയ്ത ഭരണാധികാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. എല്ലാ രഹസ്യങ്ങളും തുറന്നു പറയുന്ന സുഹൃത്ത് ഞങ്ങള്‍ തമ്മില്‍ ഒരു രഹസ്യവും ഉണ്ടായിരുന്നില്ല'' ആന്റണി പറയുന്നു. ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.