KERALA

'സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി' ഇന്നസെന്റിന്റെ വേർപാടിൽ സിനിമാ ലോകം

സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി; മഞ്ജു വാര്യർ

വെബ് ഡെസ്ക്

മലയാളത്തിലെ മുതിര്‍ന്ന നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനവുമായി സിനിമ ലോകം. ഇന്നസെന്റ് ചികിത്സയിലിരുന്ന കൊച്ചിയിലെ ആശുപത്രിയില്‍ തന്നെ നിരവധി താരങ്ങള്‍ എത്തിയിരുന്നു. പ്രതികരിക്കാന്‍ വാക്കുകള്‍ പോലും കിട്ടാതെ നിറഞ്ഞ കണ്ണുകളുമായിട്ടായിരുന്നു ജയറാം ഉള്‍പ്പെടെയുള്ള താരങ്ങള്‍ മടങ്ങിയത്.

'മായില്ലൊരിക്കലും' എന്ന ഒറ്റവരിയിലായിരുന്നു ജഗതി ശ്രീകുമാര്‍ ഇന്നസെന്റിനെ അനുസ്മരിച്ചത്. മലയാള സിനിമയിലെ സമകാലീനരായിരുന്ന ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദിയെന്നാണ് നടി മഞ്ജു വാര്യർ താരത്തിന്റെ വേർപാടിന് പിന്നാലെ ഫേസ്‌ബുക്കിൽ കുറിച്ചത്. സിനിമാ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിന് അന്ത്യമെന്നും നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു.

പ്രിയതാരത്തിന്റെ വിയോഗ വാർത്ത കേട്ടതു മുതൽ വാക്കുകൾ മുറിയുന്നുവെന്നും കണ്ണുകളിൽ ഇരുട്ടു മൂടുന്നുവെന്നും നടൻ ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും തനിക്കൊപ്പം ഉണ്ടായിരുന്ന മനുഷ്യൻ വിടപറഞ്ഞുവെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

നടൻ കുഞ്ചാക്കോബോബനും താരത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യന്‍ സിനിമയുടെ വലിയ നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗമെന്ന് നടന്‍ ജയറാം ഫേസ്ബുക്കില്‍ കുറിച്ചു. ജയറാമിനൊപ്പം നിരവധി വേഷങ്ങള്‍ ഒരുമിച്ചഭിനയിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ജയറാം കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ