കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയില്‍വെ കരാര്‍ തൊഴിലാളിയായ ഫാരിസിനാണ് പരുക്കേറ്റത്. പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന റിയല്‍ മി 8 മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് വസ്ത്രങ്ങളില്‍ തീ പടരുകയും ഫാരിസിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേല്‍ക്കുകയും ചെയ്തു. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.
ഇന്നു രാവിലെ ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം. രണ്ട് വർഷം മുൻപ് വാങ്ങിയ റിയൽമി 8 ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് ഫാരിസ് പറയുന്നു. പരുക്കേറ്റ ഫാരിസ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈല്‍ കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയില്‍ പരാതി നൽകുമെന്നും ഫാരിസ് പറഞ്ഞു.