പുതുവത്സര ആഘോഷത്തിലും റെക്കോർഡിട്ട് മദ്യ വില്‍പ്പന. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം പുതുവത്സരത്തലേന്ന് 95.67 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.
ഏറ്റവും കൂടുതൽ മദ്യ വില്‍പ്പന നടത്തിയത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‍ലെറ്റാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രാമമാണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിനാണ്. ഇവിടെ 88.01 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്. റമ്മാണ് ഏറ്റവുമധികം വിറ്റഴിച്ച മദ്യം.
സംസ്ഥാനത്ത് ക്രിസ്മസ് കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നിരുന്നു. ഡിസംബര്‍ 22, 23, 24 തീയതികളില്‍ മാത്രം 229.80 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് ദിനത്തില്‍ മാത്രം 89.52 കോടിയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. കൊല്ലം ആശ്രാമത്തെ ഔട്ട്ലെറ്റിനായിരുന്നു ഒന്നാം സ്ഥാനം. 68.48 ലക്ഷം മദ്യമാണ് ഇവിടെ വിറ്റഴിച്ചത്
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ നടന്ന കഴിഞ്ഞ പത്ത് ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് മലയാളി വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വർഷം ഇത് 649.30 കോടി രൂപയായിരുന്നു. പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് ആകെ വിറ്റഴിച്ചത്.