KERALA

കോവിഡ് പ്രതിരോധം വർധിപ്പിക്കണം; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രതിവാര ടിപിആർ 10 ശതമാനത്തിലധികം

വെബ് ഡെസ്ക്

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധം വർധിപ്പിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധനകള്‍ കാര്യക്ഷമമാക്കണമെന്നും വാക്സിനേഷൻ കൂട്ടണമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. കേരളത്തെ കൂടാതെ ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒ‍ഡീഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്ത് നല്‍കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ പ്രതിദിന കേസുകൾ കൂടുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളില്‍ 7.8 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 10.4 ശതമാനവും കേരളത്തിലാണ്. വെള്ളിയാഴ്ച മാത്രം 1364 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ആ​ഗസ്റ്റ് 5ന് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് വരാനിരിക്കുന്ന ഓണാഘോഷം കൂടി കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ഒരേപോലെയുളള പരിശോധന ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശിച്ചത്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് പ്രതിവാര ടിപിആർ 10 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 28നെ അപേക്ഷിച്ച് ആ​ഗസ്റ്റ് 4ലെ കണക്കുകൾ നോക്കുമ്പോൾ 13 ജില്ലകളിലും കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി കത്തിൽ പറയുന്നു.

സ്കൂളുകള്‍ തുറന്ന ശേഷം കുട്ടികളിൽ കോവിഡ് വ്യാപനം കൂടിയെന്നും അതിനാല്‍, പരിശോധനകൾ കൂട്ടണമെന്നും ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. പകർച്ചവ്യാധികള്‍ വർധിക്കുന്നതിനാല്‍ എല്ലാ ആശുപത്രികളും രോ​ഗികളാൽ നിറഞ്ഞിരിക്കുന്നു. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം എല്ലാ ആശുപത്രികളിലും അനുവദിച്ച കിടക്കകളേക്കാൾ കൂടുതലാണെന്നും കോവിഡ് ലക്ഷണങ്ങളുളളവർ മറ്റുളളവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ നല്‍കുന്ന നിർദേശം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ