KERALA

ടെട്രാപോഡില്ലാതെ ദുരിതമനുഭവിക്കുന്ന നായരമ്പലം നിവാസികൾ

ഓഖി കൊടുങ്കാറ്റിൽ കരിങ്കൽകെട്ട് തകർന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

ദ ഫോർത്ത് - കൊച്ചി

കാലവർഷം എത്തിയതോടെ നായരമ്പലത്തും പ്രദേശത്തും ജനങ്ങൾ ദുരിതത്തിലാണ്. കടൽക്ഷോഭം തടയാൻ കെട്ടിയിട്ടുള്ള കരിങ്കൽ ഭിത്തി തകർന്നതോടെ കടൽ വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചു കയറി. വർഷങ്ങളിലായി നായരമ്പലം വെളിയത്താംപറമ്പിലെ ജനങ്ങൾ വർഷകാലത്ത്‌ ഈ ദുരിതം നേരിടുന്നു.

ഓഖി കൊടുങ്കാറ്റിൽ കരിങ്കൽകെട്ട് തകർന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തകർന്ന ഭിത്തി ശരിയാക്കുന്നതിനുള്ള അപേക്ഷയുമായി പലതവണ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.

വർഷാവർഷം ഈ സമയത് ക്യാമ്പുകളിലാണ് പരിസരവാസികൾ അഭയം തേടുന്നത്. അധികാരികളുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങൾ വാക്കാൽ ഒതുങ്ങുന്നതിനാൽ ഇത്തവണ ക്യാമ്പിലേക്കില്ലെന്ന നിലപാടിലാണ് ജനങ്ങൾ. പ്രശ്നത്തിന് ശാശ്വതവുമായി പരിഹാരം കാണാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി ഇനി നടക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. ഈ വിഷയത്തിൽ കടുത്ത സമര മാർഗത്തിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി